Quantcast

നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ സജീവം;ബഹ് റൈനിൽ ഒരാഴ്ചക്കുള്ളിൽ 162 പ്രവാസികളെ നാടുകടത്തി

കഴിഞ്ഞ വാരം നടത്തിയത് 1,1052 പരിശോധനകൾ

MediaOne Logo

Web Desk

  • Published:

    12 March 2024 6:51 PM GMT

police arrest representative image
X

ബഹ് റൈൻ:ബഹ് റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനുള്ളിൽ 162 പ്രവാസികളെ നാടുകടത്തിയതായും അധിക്യതർ അറിയിച്ചു

ബഹ് റൈനിൽ തൊഴിൽ, താമസ നിയമലംഘനം സംബന്ധിച്ച് കഴിഞ്ഞയാഴ്‌ച 1,052 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി -എൽ.എം.ആർ.എ- അറിയിച്ചു.നിയമലംഘനം നടത്തിയ 1111 പ്രവാസികളെ പിടികൂടുകയും 162 അനധിക്യത വിദേശ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.1031 വ്യപാര സ്ഥാപനങ്ങളിലാണ് ഒരാഴ്ച്ചക്കിടെ പരിശോധന നടത്തിയത്.

21 സംയുക്ത പരിശോധനകളും നടത്തിയിരുന്നു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്‍റ്സ് അഫയേഴ്സ്, വാണിജ്യ, വ്യവസായ മന്ത്രാലയം, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സർക്കാർ ഏജൻസികളുമായി സഹകരിച്ചുള്ള പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു.

നിയമലംഘനങ്ങൾ വ്യാപകമായ സാഹചരത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി തുടർദിവസങ്ങളിലും പരിശോധനയുണ്ടാകുമെനും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി എൽ.എം.ആർ.എ പരിശോധന ശക്തമായി തുടരുമെന്ന് വിവിധ അതോറിറ്റികളുമായി സഹകരിച്ച് പരിശോധനകൾ ശക്തമാക്കുമെന്നും നിയമ വിരുദ്ധ വിദേശ തൊഴിലാളി സാന്നിധ്യം അവസാനിപ്പിക്കുമെന്നും എൽ.എം.ആർ.എ അധികൃതർ വ്യക്തമാക്കി

Next Story