കെഎംസിസി ബഹ്‌റൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

MediaOne Logo

Web Desk

  • Updated:

    2021-10-04 09:07:47.0

Published:

4 Oct 2021 9:07 AM GMT

കെഎംസിസി ബഹ്‌റൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി
X

2021-23 വര്‍ഷത്തേക്കുള്ള കെഎംസിസി ബഹ്‌റൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി. കെഎംസിസി ബഹ്‌റൈന്‍ മനാമ ആസ്ഥാനത്ത് നടന്ന സംഗമം കെഎംസിസി ബഹ്‌റൈൻ മുൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ഡോ. യാസിറിന് അംഗത്വം നല്‍കി നിര്‍വഹിച്ചു. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെയാണ് നടക്കുക.

ബഹ്‌റൈനിലെ പ്രതിസന്ധിനാളുകളില്‍ മികച്ച കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കെഎംസിസി ബഹ്‌റൈനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ഏവരും അംഗത്വമെടുത്ത് രംഗത്തുവരണമെന്നും ജില്ലാ-ഏരിയാ കമ്മിറ്റികള്‍ അംഗത്വ പ്രചാരണത്തില്‍ സജീവമാകണമെന്നും കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.

ചടങ്ങില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെപി മുസ്തഫ, വൈസ് പ്രസിഡന്റുമാരായ ഷാഫി പാറക്കട്ട, ഗഫൂര്‍ കയ്പമംഗലം, സെക്രട്ടറിമാരായ ഒകെ ഖാസിം, എംഎം റഹ്മാൻ, റഫീഖ് തോട്ടക്കര, സെക്രട്ടറിയറ്റ് മെമ്പർമാർ, ജില്ലാ ,ഏരിയ, മണ്ഡലം പഞ്ചായത്ത് നേതാക്കൾ മെമ്പര്‍ഷിപ്പ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story