Quantcast

ബഹ്‌റൈനിൽ നിയമ ലംഘകർ പിടിയിൽ

MediaOne Logo

Web Desk

  • Published:

    24 Nov 2022 6:36 AM IST

ബഹ്‌റൈനിൽ നിയമ ലംഘകർ പിടിയിൽ
X

ബഹ്‌റൈനിൽ താമസവിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാനും പേർ ഉത്തര ഗവർണറേറ്റിൽ പിടിയിലായി. നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്‌സ്, ഉത്തര മേഖല പൊലീസ് ഡയരക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ എൽ.എം.ആർ.എ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ചവർ പിടിയിലായത്.

ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതികളെ അധികൃതർക്ക് കൈമാറി. വ്യാപാര സ്ഥാപനങ്ങളിലും തൊഴിലാളികളുടെ വാസസ്ഥലങ്ങളിലുമായിരുന്നു മുഖ്യമായും പരിശോധന നടന്നത്.

Next Story