ഒരുക്കം പൂർത്തിയായി; ഗൾഫ്മാധ്യമം 'ലുലു ദം ദം ബിരിയാണി കോണ്ടസ്റ്റ്' ഫിനാലേ ഇന്ന് ആറ് മണി മുതൽ
പ്രവേശനം സൗജന്യം

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരം ഗൾഫ്മാധ്യമം 'ലുലു ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്' ഗ്രാൻഡ് ഫിനാലെ ഇന്ന്. വൈകീട്ട് ആറു മുതൽ സിഞ്ച് ഗലേറിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് ടോപ്പ് പാർക്കിങ്ങിൽ നടക്കുന്ന മെഗാ പരിപാടിയിൽ അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷ് (കല്ലു), പാചക വിദഗ്ധ ആബിദ റഷീദ് എന്നിവർ മുഖ്യാതിഥികളായെത്തും. പ്രവേശനം സൗജന്യമാണ്.
ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ, ബിരിയാണി മത്സരത്തോടൊപ്പം സംഗീതപരിപാടി, ഫാമിലി ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെൻഡാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്. ഗെയിമുകളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും അവസരമുണ്ടാകും.
സെമിഫൈനൽ പോരാട്ടത്തിൽ പങ്കെടുത്ത 30 മത്സരാർഥികളിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച 10 ബിരിയാണി പാചക വിദഗ്ധർ ഫൈനലിൽ മത്സരിക്കും. ലൈവായി ബിരിയാണി പാകം ചെയ്താണ് മത്സരം. വിജയികളെ കാത്തിരിക്കുന്നത് ഗോൾഡ് കോയിനടക്കമുള്ള നിരവധി സമ്മാനങ്ങളാണ്.
Adjust Story Font
16

