മലർവാടി മഴവില്ല് 2021 മെഗാ ചിത്ര രചനാ മത്സരം ഇ- പോസ്റ്റർ പ്രകാശനം ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2021-11-13 04:27:00.0

Published:

13 Nov 2021 4:14 AM GMT

മലർവാടി മഴവില്ല് 2021 മെഗാ ചിത്ര രചനാ മത്സരം ഇ- പോസ്റ്റർ പ്രകാശനം ചെയ്തു.
X


ജിസിസിയിലെ കുട്ടികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലർവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് 2021 മെഗാ ചിത്ര രചനാ മത്സര വിളംബര ഇ- പോസ്റ്റർ പ്രകാശനം ചെയ്തു. സിഞ്ചിലെ ഫ്രൻ്റ്സ് ആസ്ഥാനത്ത് നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ മലർവാടി രക്ഷാധികാരി ജമാൽ ഇരിങ്ങൽ ഇ- പോസ്റ്റർ പ്രകാശനം ചെയ്തു.
കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കുവാനായി രൂപം നൽകിയ കൂട്ടായ്മയാണ് മലർവാടി ബാലസംഘം. കുട്ടികൾക്ക് കൂട്ടുചേരാനും കുട്ടിക്കാലം ഉല്ലാസപ്രദമാക്കാനും ഉതകുന്ന വൈജ്ഞാനിക മാനസികോല്ലാസ പരിപാടികൾ മലർവാടി സംഘടിപ്പിച്ചുവരുന്നു.
കുട്ടികൾക്കിടയിലെ ചിത്രരചനയെ പ്രോത്സാഹിപ്പിക്കാനായി എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള മലർവാടി മഴവില്ല് ചിത്രരചന മത്സരം "മഴവില്ല് 2021" മെഗാ ചിത്രരചനാ മത്സരം ഈ വർഷം ഡിസംബർ 17ന് നടക്കും.

കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, എന്നീ മൂന്ന് കാറ്റഗറിയിലായി നടക്കുന്ന മെഗാ ചിത്രരചന മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും മലർവാടി മഴവില്ല് സർട്ടിഫിക്കറ്റുകളും നൽകുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർ നൗമൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33049574, 35665700, 35087473, 39741432 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക് :

https://docs.google.com/forms/d/e/1FAIpQLSdmuQQYjDWL7dHOAer71o-0djPMVi3NSo8EGCLE4MnKgTxDCg/viewform?langNext Story