റിയൽ എസ്റ്റേറ്റ് ഏജൻസികളെ ആദരിച്ചു

മനാമ: മറാസി അൽ ബഹ്റൈൻ റിയൽ എസ്റ്റേറ്റ് ഏജൻസികളെ ആദരിച്ചു. മറാസി അൽ ബഹ്റൈൻ പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്ന ഈഗിൾ ഹിൽസ് ദിയാർ കമ്പനിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മികവ് പുലർത്തിയ റിയൽ എസ്റ്റേറ്റ് ഏജൻസികൾക്ക് സമ്മാനങ്ങൾ നൽകി.
രാജ്യത്തിെൻറ വികസന പ്രക്രിയയിൽ റിയൽ എസ്റ്റേറ്റ് ഏജൻസികൾ വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വലുതാണെന്ന് ആദരവ് നൽകിക്കൊണ്ട് ഈഗിൽ ഹിൽസ് ദിയാർ കമ്പനി പ്രതിനിധി ഡോ. മാഹിർ അശ്ശാർ വ്യക്തമാക്കി. കമ്പനിയുടെ പ്രോപ്പർട്ടികൾ വിവിധ ആളുകളിലേക്ക് എത്തിക്കുന്നതിന് തോളോട് തോൾ ചേർന്നു നിന്ന റിയൽ എസ്റ്റേറ്റ് ഏജൻസികളെ മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറാസി പാർക്ക് എന്ന പുതിയ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രണ്ട് ലക്ഷം ചതുരശ്ര മീറ്ററിൽ മറാസി ഗലേറിയ എന്ന ഷോപ്പിങ് മാളും നിലവിൽ വരുന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

