Quantcast

മെഗാ ഫെയർ2022 എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-30 09:45:44.0

Published:

30 Nov 2022 5:09 AM GMT

മെഗാ ഫെയർ2022 എൻട്രി കൂപ്പണുകളുടെ   നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു
X

ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ 2022 എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പു ഫലങ്ങൾ പ്രഖ്യാപിച്ചു. സ്റ്റാർ വിഷന്റെ സഹകരണത്തോടെ നടത്തിയ മെഗാ ഫെയർ റാഫിൾ ഡ്രോ എൻട്രി കൂപ്പണുകളുടെ നറുക്കെടുപ്പ് ഞായറാഴ്ചയാണ് സ്കൂൾ കാമ്പസിൽ നടന്നത്.

വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥ മിസ്. മറിയം (കൺസ്യൂമർ പ്രൊട്ടക്ഷൻ സ്പെഷ്യലിസ്റ്റ്, MOIC), സേതുരാജ് കടക്കൽ (ചെയർമാൻ, സ്റ്റാർ വിഷൻ WLL) എന്നിവരുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, സയാനി മോട്ടോഴ്‌സ് ജനറൽ മാനേജർ മുഹമ്മദ് സാക്കി, സംഘാടക സമിതി ജനറൽ കൺവീനർ ഷാനവാസ് പി കെ, ജനറൽ കോ-ഓർഡിനേറ്റർ വിപിൻ, പി.എം. എന്നിവരും വൈസ് പ്രിൻസിപ്പൽമാരും മറ്റ് ഫെയർ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. സയാനി മോട്ടോഴ്സ് അവതരിപ്പിക്കുന്ന മെഗാ ഫെയർ ആൻഡ് ഫുഡ് ഫെസ്റ്റിവൽ 2022 ന്റെ ഇവന്റ് പാർട്ണറാണ് സ്റ്റാർ വിഷൻ.

വിജയികളും സമ്മാനങ്ങളും

1. Marwa Mansoor (Ticket number 086007)-Mitsubishi ASX Car

2. Fathimathul Shaharbanu (Ticket number 109006)-MG5- Car

3. Banwarilal (Ticket number 001327) -Fridge

4. Ashraf K.P Muhammad (Ticket number 143849)- LED Television

5. Jayamol (Ticket number 036642)-Washing Machine

6. Joseph V Kurien (Ticket number 015571)-Nikon Camera

7. Yousuf (Ticket number 060387) - Microwave Oven

8. Unais T- (Ticket number 110063) Vacuum Cleaner

9. Vignesh Jeevan (Ticket number 138437)-Neo Glucometer

10. Ayrin Mariyam Selimon (Ticket number 003711) -Kaminomoto Hair Care Gift Pack Japan

Next Story