Quantcast

ദേശീയ ദിന ദീപാലങ്കാരം: ഷിഫ അൽ ജസീറക്ക് പുരസ്കാരം

MediaOne Logo

Web Desk

  • Published:

    17 Jan 2022 5:00 PM IST

ദേശീയ ദിന ദീപാലങ്കാരം: ഷിഫ അൽ ജസീറക്ക് പുരസ്കാരം
X

ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന് പുരസ്‌കാരം. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഖലീഫയില്‍ നിന്നും ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒ ഹബീബ് റഹ്മാന്‍ മെമന്റോ ഏറ്റുവാങ്ങി.



മികച്ച ദീപാലങ്കാരം ഒരുക്കിയതിനു രണ്ടാം സമ്മാനമാണ് ഷിഫ അല്‍ ജസീറക്ക് ലഭിച്ചത്. ദേശീയ ദിനാഘോഷത്തിനു മുന്നോടിയായി സ്ഥാപനം ബഹ്‌റൈന്‍ ദേശീയ പാതകയുടെ നിറങ്ങളിൽ അലങ്കരിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദീപാലങ്കാരമത്സരത്തില്‍ ഷിഫ അല്‍ ജസീറ പുരസ്‌കാരം നേടുന്നത്.

TAGS :

Next Story