Quantcast

കുട്ടികളെ വീട്ടിലേക്ക് വിടുന്നതിൽ അനാസ്ഥ; സ്കൂൾ അധികൃതർക്കെതിരെ നടപടി

MediaOne Logo

Web Desk

  • Published:

    18 Sept 2023 10:09 PM IST

leaving children at home
X

ബഹ്റൈനിൽ സ്കൂളുകൾ അവസാനിക്കുന്ന സമയത്ത് കുട്ടികളെ വീട്ടിലേക്ക് വിടുന്ന വിഷയത്തിൽ അനാസ്ഥ കാട്ടിയ സ്കൂൾ അധികൃതർക്കെതിരെ വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചു.

സർക്കാർ സ്കൂളിലെ ഡയറക്ടർക്കും സ്കൂളിലെ ചില സ്റ്റാഫുകൾക്കെതിരെയുമാണ് നടപടി. ബുദ്ധിപരമായ വെല്ലുവിളി അനുഭവിക്കുന്ന ചില കുട്ടികളെ സ്കൂൾ സമയ ശേഷം വീട്ടിലേക്ക് വിടുന്ന നടപടിയിലാണ് അനാസ്ഥ ഉണ്ടായിട്ടുള്ളതെന്ന് മന്ത്രാലയം വിലയിരുത്തി.

തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

TAGS :

Next Story