ബഹ്‌റൈനിൽ പുതിയ ശൂറാകൗൺസിൽ രൂപവത്കരിച്ചു

- Published:
29 Nov 2022 4:14 PM IST

ബഹ്‌റൈനിൽ പുതിയ ശൂറാകൗൺസിൽ രൂപവത്കരിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവിറക്കി. നിലവിലെ ചെയർമാൻ അലി സാലിഹ് അബ്ദുല്ല സാലിഹ് തന്നെയാണ് പുതിയ ചെയർമാൻ.
40 അംഗ സഭയിൽ 13 പേർക്ക് സ്ഥാനചലനമുണ്ടായിട്ടുണ്ട്. ഇജ്‌ലാൽ ഈസ അഹ്മദ് അൽ ബൂബഷീത്, ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ അലി അൽ ഖലീഫ, ജമീല മുഹമ്മദ് രിദ സൽമാൻ, താരിഖ് ജലീൽ മുഹമ്മദ് അൽ സഫ്ഫാർ, തലാൽ മുഹമ്മദ് അബ്ദുല്ല അൽ മന്നാഇ, ആദിൽ അബ്ദുറഹ്മാൻ അൽ അസൂമി, അബ്ദുല്ല അലി ഫദ്ൽ അന്നുഐമി, അലി അഹ്മദ് അലി അൽ ഹദ്ദാദ്, അലി ഹുസൈൻ ശിഹാബ് അശ്ശിഹാബി, അലി മുഹമ്മദ് ഈസ അൽ റുമൈഹി, ലീന ഹബീബ് ഖാസിം, ഹാനി അലി അബ്ദുറഹ്മാൻ അൽ സാആത്തി, ഹിശാം ഹാഷിം ഹുസൈൻ അൽ ഖസ്സാബ് എന്നിവരാണ് പുതിയ അംഗങ്ങൾ.
ഡിസംബർ 11 ന് ശൂറാകൗൺസിൽ അംഗങ്ങൾ ഹമദ് രാജാവിന് മുന്നിൽ സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.
Next Story
Adjust Story Font
16
