Quantcast

ബഹ്റൈന്‍ യെല്ലോ അലർട്ടിലേക്ക്; നിയന്ത്രണങ്ങള്‍ ഈ മാസം 19 മുതല്‍

ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനാണ് യെല്ലോ ലെവലിലേക്ക് മാറുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-14 17:20:52.0

Published:

14 Dec 2021 10:48 PM IST

ബഹ്റൈന്‍ യെല്ലോ അലർട്ടിലേക്ക്; നിയന്ത്രണങ്ങള്‍ ഈ മാസം 19 മുതല്‍
X

ഈ മാസം 19 മുതല്‍ ജനുവരി 31 വരെ ബഹ്റൈന്‍ യെല്ലോ അലർട്ട് ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി വ്യക്തമാക്കി. കോവിഡ് വകഭേദമായ ഒമിക്രോണ്‍ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് യെല്ലോ ലെവലിലേക്ക് മാറുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്ത് സ്ഥിതിഗതികൾ പഠനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ബഹ്റൈനിലെ കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി. കോവിഡ് ജാഗ്രത ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് രാജ്യത്ത് യെല്ലോ ജാഗ്രതാ ലെവൽ ന നടപ്പാക്കുന്നത്.ഈ മാസം 19 മുതൽ ജനുവരി 31 വരെയുള്ള കാലയളവിൽ നേരത്തെ യെല്ളോ ലെവലില്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ ബൂസ്റ്റര്‍ ഡോസിന് സമയമായവര്‍ ഉടന്‍ ഹെല്‍ത് സെന്‍ററുകളിലത്തെി B എടുക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.. യെല്ലോ ലെവല്‍ കാലയളവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ ലെവലിലേത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കും.രാജ്യത്ത് കോവിഡ് ജാഗ്രത പുലർത്തുന്നതിൽ വിട്ടുവീഴ്ചപാടില്ലെന്നും രാജ്യ നിവാസികളോട് കോവിഡ് പ്രതിരോധ സമിതി ആവശ്യപ്പെട്ടു..

Next Story