മലബാർ ഫെസ്റ്റ് :പോസ്റ്റർ പ്രകാശനം ചെയ്തു

മലബാർ സമരവുമായി ബന്ധപ്പെട്ട് യൂത്ത് ഇന്ത്യ ബഹ്‌റൈനിൽ സംഘടിപ്പിക്കുന്ന ആർട്ടിസ്റ്റിക് എക്‌സിബിഷൻ മലബാർ ഫെസ്റ്റ് 2021 ന്റെ പോസ്റ്റർ പ്രകാശനം ബഹ്‌റൈൻ മുൻ പാർലമെന്റ് അംഗം അബ്ദുൽ വാഹിദ് ഖറാത്ത യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ ക്ക് നൽകി നിർവഹിച്ചു
മലബാർ ഫെസ്റ്റ് ജനറൽ കൺവീനർ മുർഷാദ് വി എൻ, യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാൽ നദ്‌വി, സഈദ് റമദാൻ നദ്‌വി, ലുഖ്മാൻ ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു
മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പരിപാടികൾക്ക് പരിസമാപ്തി കുറിച്ച് യൂത്ത് ഇന്ത്യ ഒരുക്കുന്ന 'മലബാർ ഫെസ്റ്റ് 2021' ഡിസംബർ 31 ന് സിഞ്ചിലെ ഫ്രൻ്റ്സ് ആസ്ഥാനത്താണ് ഒരുക്കുന്നത് . സമര ചരിത്രം പറയുന്ന എക്സിബിഷൻ, കോൽകളി, ഒപ്പന മറ്റ് മാപ്പിള കലാവിഷ്കാരങ്ങൾ എന്നിവ മലബാർ ഫെസ്റ്റിൽ അരങ്ങേറും. മലബാർ സമരവുമായി ബന്ധെപ്പെട്ട് രചിക്കപ്പെട്ട പുസ്തകങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പുസ്‌തകമേള, ഫുഡ് കൗണ്ടർ എന്നിവയും ഒരുക്കും.
Adjust Story Font
16

