ഐവൈസിസി ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം ബഷീർ അമ്പലായിക്ക് സമ്മാനിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-10-04 08:45:19.0

Published:

4 Oct 2021 8:45 AM GMT

ഐവൈസിസി ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം  ബഷീർ അമ്പലായിക്ക് സമ്മാനിച്ചു.
X

പ്രവാസ ലോകത്തെ മികച്ച സാമൂഹിക പ്രവർത്തകന് ഐ വൈ സി സി ബഹ്‌റൈൻ നൽകി വരുന്ന ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായിക്ക് സമർപ്പിച്ചു. മട്ടന്നൂരിലെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരമാണ് "ഷുഹൈബ് പ്രവാസി മിത്ര പുരസ്കാരം.

ഐ വൈസിസി യൂത്ത് ഫെസ്റ്റ് 2021 ന്റെ വേദിയിൽ വെച്ച് ഐസിആർഎഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ പുരസ്കാരം ബഷീർ അമ്പലായിക്ക് സമ്മാനിച്ചു.

ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ,യൂത്ത്ഫെസ്റ്റ് കൺവീനർ ഹരി ഭാസ്കർ,ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ,ഐമാക്ക് മീഡിയസിറ്റി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സന്നിഹിതരായിരുന്നു

Next Story