ബഹ്റൈനിൽ മഴ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി

മഴ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗം അറിയിച്ചു. രാജ്യത്തെ നാല് മുനിസിപ്പാലിറ്റികളുമായി ബന്ധപ്പെട്ടാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. അടിയന്തിര ഘട്ടത്തിൽ പ്രവർത്തിക്കുന്നതിനുള്ള ടീമുകൾ രൂപവത്കരിച്ചിട്ടുണ്ട്.
മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫിന്‍റെ നിർദേശമനുസരിച്ച് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയതായി അണ്ടർ സെക്രട്ടറി അഹ്മദ് അൽ ഖയ്യാത്ത് വ്യക്തമാക്കി. പ്രധാന നിരത്തുകളുമായി ബന്ധപ്പെട്ട് ഒരു ടീമും ജനവാസ പ്രദേശങ്ങളും ഇടറോഡുകളുമായി ബന്ധപ്പെട്ട് മറ്റൊരു ടീമുമാണ് പ്രവർത്തന സജജമായിട്ടുള്ളത്.വെള്ളക്കെട്ട് ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായി ആവശ്യമായ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഖയ്യാത്ത് കൂട്ടിച്ചേർത്തു.
Adjust Story Font
16

