ബഹ്റൈനിലെ ക്വാറൻ്റയിൻ ചട്ടങ്ങൾ പുതുക്കി നിശ്ചയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-12 09:10:15.0

Published:

12 Jan 2022 8:40 AM GMT

ബഹ്റൈനിലെ ക്വാറൻ്റയിൻ ചട്ടങ്ങൾ പുതുക്കി നിശ്ചയിച്ചു
X

ബഹ്റൈനിലെ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യാത്രക്കാർക്കും രോഗബാധിതർക്കും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കുമുള്ള ക്വാറൻ്റയിൻ നടപടിക്രമങ്ങൾ പുതുക്കി നിശ്ചയിച്ചു. 2022 ജനുവരി 13 വ്യാഴം മുതൽ പ്രാബല്യത്തിൽ വരുന്ന നടപടിക്രമങ്ങളനുസരിച്ച് ഇത് പ്രകാരം വി​ദേ​ശ​ത്ത് നിന്ന് രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് അവരുടെ ബി അവയർ മൊബൈൽ അപ്ളിക്കേഷനിൽ വാക്സിനേഷൻ ലോഗോയുടെ ഗ്രീൻ ഷീ​ൽ​ഡ് ഉണ്ടെങ്കിൽ​ ക്വാറൻ്റയിൻ ആവശ്യമില്ല.

എന്നാൽ ബി അവയർ അപ്ളിക്കേഷനിൽ യെല്ലോ, റെഡ് ഷീ​ൽ​ഡുകളുള്ളവരും വാക്സിനേഷൻ സ്വീകരിക്കാത്തവരുമായ വ്യക്തികൾ ഏ​ഴു ദി​വ​സം ഹോം ക്വാറൻ്റയിനിൽ ക​ഴി​യ​ണം. ആ​പ്ലി​ക്കേ​ഷ​നി​ൽ പ​ച്ച ഷീ​ൽ​ഡു​ള്ള​വ​ർ​ കോവിഡ് രോഗ ബാധിതരായാൽ ഏ​ഴു​ദി​വ​സം ഐസൊലേഷനിൽ ​ക​ഴിയണം.

ഏഴ് ദിവസ കാലാവധി കഴിഞ്ഞാൽ ആപ്പിൽ പ​ച്ച ഷീ​ൽ​ഡു​ള്ള​വ​ർ​ക്ക് ആ​ർ.​ടി.​പി.​സി.​ആ​ർ ഇ​ല്ലാ​തെ ത​ന്നെ പു​റ​ത്തി​റ​ങ്ങാൻ സാധിക്കും. എന്നാൽ വാ​ക്‌​സി​ൻ ഇതു വരെ സ്വീകരിക്കാത്തവരോ, അ​ല്ലെ​ങ്കി​ൽ ആ​പ്പി​ൽ മ​ഞ്ഞ​യോ ചു​വ​പ്പോ നിറത്തിലുള്ള ഷീ​ൽ​ഡ് ഉള്ളവരോ ആയ വ്യക്തികൾക്ക് കോവിഡ് ബാധയുണ്ടായാൽ രോഗബാധയുണ്ടായ തീ​യ​തി മു​ത​ൽ 10 ദിവസം ഐസൊലേഷനിൽ ക​ഴി​യ​ണം. 10 ദി​വ​സ​ത്തി​നു​ശേ​ഷം പി.സി. ആർ ടെ​സ്റ്റ് ന​ട​ത്താ​തെ ത​ന്നെ അവർക്ക് ഐസൊലേഷനിൽ നിന്ന് ​ മോ​ചി​ത​രാ​കാം.

സമ്പർക്ക ബാധിതരായാൽ ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി. ആർ ടെസ്റ്റ് ചെയ്യണം. ഗ്രീൻ ഷീൽഡ് ഉള്ളവർ സമ്പർക്ക ബാധിതരായാൽ ക്വാറൻ്റയിൻ ആവശ്യമില്ല. എന്നാൽ യെല്ലോ , റെഡ് ഷീൽഡ് ഉള്ളവർ ഏഴ് ദിവസം ഐസൊലേഷനിൽ കഴിയണം.


Next Story