Quantcast

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പി​ച്ചെന്ന്​ പരാതി; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി ബഹ്​റൈൻ പൊലീസ്​

രക്ഷകർത്താവിൽ നിന്ന്​ പരാതി ലഭിച്ചയുടൻ നടപടി ആരംഭിക്കുകയും എട്ട്​ മണിക്കൂറിനുള്ളിൽ പിടികൂടുകയായിരുന്നു

MediaOne Logo

Gulf Desk

  • Published:

    7 Oct 2026 7:58 PM IST

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പി​ച്ചെന്ന്​ പരാതി; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി ബഹ്​റൈൻ പൊലീസ്​
X

മനാമ: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതി ലഭിച്ച് എട്ട് മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ബഹ്റൈൻ പൊലീസ്. സ്കൂൾ ബസ് പിക്ക് അപ്പ് പോയിന്‍റിലേക്ക് പോകുന്ന വഴി വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്ത് ആഭ്യന്തര മന്ത്രാലയം ദ്രുതഗതിയിൽ അറസ്റ്റിനുള്ള നടപടി സ്വീകരിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത് എട്ട് മണിക്കൂറിനുള്ളിൽ 24-കാരനായ ഒരാളെ അറസ്റ്റ് ചെയ്തു. സ്കൂൾ ബസ് കയറാനായി നിശ്ചയിച്ചസ്ഥലത്തേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ആക്രമിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചെന്നാണ്​ പരാതി.പെൺകുട്ടിയുടെ രക്ഷിതാവിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന്, നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റുമായി സഹകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് നടത്തിയ നടപടികൾക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്കൂൾ ബസ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കായി നിശ്ചയിച്ച ഒത്തുചേരൽ കേന്ദ്രങ്ങളിലൊന്നിലേക്ക് പോകുന്നതിനിടെയാണ് ഈ സംഭവം നടന്നത്​. പരാതി ലഭിച്ച് എട്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പോലീസിന് സാധിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു

Next Story