മആമീറിൽ മലിനജലമൊഴുക്ക്: നിയമ ലംഘനത്തിനെതിരെ നടപടിയെടുത്തു

ബഹ്റൈനിലെ മആമീറിൽ മലിനജലമൊഴുക്കിയ സംഭവത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതായി പരിസ്ഥിതി കാര്യ സുപ്രീം കൗൺസിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും അതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളുകയും ചെയ്യും.
സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മആമീർ കനാലിലെ മലിനജലമൊഴുക്കുന്ന സംഭവം പ്രചരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇതിന് പിന്നിലുള്ളവരെ പിടികൂടിയിരുന്നു. പരിസ്ഥിതിക്ക് ആഘാതമേൽപിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

