Quantcast

അത്യാധുനിക സൗകര്യങ്ങൾ; ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ നാളെ ഹമദ് ടൗണിൽ ഉദ്ഘാടനം ചെയ്യും

3,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മൂന്ന് നിലകളുള്ള വിശാലമായ കെട്ടിടത്തിലാണ് മെഡിക്കൽ സെന്റർ

MediaOne Logo

Web Desk

  • Published:

    30 April 2025 8:45 PM IST

Shifa Al Jazeera Medical Center to be inaugurated in Hamad Town tomorrow
X

ഹമദ് ടൗൺ: അത്യാധുനിക സൗകര്യങ്ങളുമായി ഹമദ് ടൗണിലെ ഹമലയിൽ നിർമിച്ച പുതിയ ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. മെഡിക്കൽ സെന്റർ പരിസരത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ വ്യാവസായ വാണിജ്യ മന്ത്രി അബ്ദുല്ല ആദെൽ ഫക്രു, എൻഎച്ച്ആർഎ സിഇഒ അഹമ്മദ് മുഹമ്മദ് അൽ അൻസാരി, പബ്ലിക് ഹെൽത്ത് ഡയരക്ടർ ഡോ. മുഹമ്മദ് അൽ അവാദി, ബഹ്റൈൻ പാർലമെന്റ് വിദേശ കാര്യ, പ്രതിരോധ വിഭാഗം സമിതി ചെയർമാൻ ഹസ്സൻ ഈദ് ബുക്കമാസ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വ്യാഴാഴ്ച രാത്രി എട്ടിനാണ് ഉദ്ഘാടന ചടങ്ങ്.

എല്ലാ പ്രധാന മെഡിക്കൽ വിഭാഗങ്ങളെയും ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്തിട്ടുള്ള 3,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മൂന്ന് നിലകളുള്ള വിശാലമായ കെട്ടിടത്തിലാണ് മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്. ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഒഫ്താൽമോളജി, ഇഎൻടി, ഡെർമറ്റോളജി, കോസ്മെറ്റോളജി, ഓർതോപീഡിക്, ഡെന്റൽ, റേഡിയോളജി, ഫാർമസി, ലബോറട്ടറി, ഒപ്റ്റികൽസ് തുടങ്ങിയവ മെഡിക്കൽ സെന്ററിൽ പ്രവർത്തിക്കുന്നു. കൂടാതെ, ഏറ്റവും ഉയർന്ന പരിശോധനയും പരിചരണവും ഉറപ്പുവരുത്താനായി ലബോറട്ടറി, റേഡിയോളജി, ഒഫ്താൽമോളജി എന്നിവയിൽ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും പുതിയ മെഡിക്കൽ സെന്ററിന്റെ സവിശേഷതയാണ്. മൂന്ന് നിലകളിലായി മൂന്ന് ഒബ്സർവേഷൻ ഉൾപ്പെടെ 20 ബെഡ് സൗകര്യവും ഉണ്ട്. വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ സെന്റർ ശൃംഖലയിലെ ബഹ്റൈനിലെ മൂന്നാമത്തെ മെഡിക്കൽ സെന്ററാണ് ഹമദ് ടൗണിലേതെന്ന് കമ്പനി സിഇഒ ഹബീബ് റഹ്‌മാൻ അറിയിച്ചു. നിലവിൽ മനാമയിൽ പ്രവർത്തിക്കുന്ന ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ, മെഡിക്കൽ ആൻഡ് ഡെന്റൽ സെന്ററിന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. നാലാമത്തെ ബ്രാഞ്ച് ഹാജിയത്തിൽ നിർമാണം അന്തിഘട്ടത്തിൽ ആണെന്നും അറിയിച്ചു.

21 വർഷം മുൻപ് ബഹ്റൈനിൽ ആദ്യത്തേ മെഡിക്കൽ സെന്റർ തുറന്ന് രാജ്യത്തെ ആരോഗ്യ മേഖലയിൽ വിശ്വസനീയമായ ഇടം ഷിഫ അൽ ജസീറക്ക് ആർജ്ജിക്കാനായിട്ടുണ്ട്. ഹമദ് ടൗൺ മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും സ്വദേശികൾക്കും പ്രവാസികൾക്കും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് ഹമലയിൽ പുതിയ മെഡിക്കൽ സെന്റർ തുറക്കുന്നത്. ഹമദ് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിസര ടൗണുകളിൽനിന്നും എളുപ്പത്തിൽ എത്താവുന്ന സ്ഥലത്താണ് മെഡിക്കൽ സെന്റർ പ്രവർത്തിക്കുന്നത്. കുറഞ്ഞ ചെലവിൽ സമഗ്രവും നൂതനവുമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തുകയാണ് ഷിഫ അൽ ജസീറയുടെ നയം.

ജിസിസിയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയാണ് ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്. ഗുണമേന്മയുള്ളതും പ്രതികരണാത്മകവും അനുകമ്പയുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകുന്നതിന് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. ശക്തമായ ആശുപത്രികളുടെയും മെഡിക്കൽ സെന്ററുകളുടെയും ശൃംഖലയുള്ള ഈ ഗ്രൂപ്പ് 43 വർഷമായി വിശ്വസനീയമായ ആരോഗ്യ സംരക്ഷണ ദാതാവാണ്.

TAGS :

Next Story