Quantcast

സോപാനം വാദ്യസംഗമം ഡിസംബറിൽ ഇന്ത്യൻ സ്‌കൂളിൽ

MediaOne Logo

Web Desk

  • Updated:

    2022-11-21 13:22:00.0

Published:

21 Nov 2022 12:16 PM GMT

സോപാനം വാദ്യസംഗമം ഡിസംബറിൽ ഇന്ത്യൻ സ്‌കൂളിൽ
X

ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം കോൺവെക്‌സുമായി ചേർന്നൊരുക്കുന്ന വാദ്യസംഗമം ഡിസംബർ 1, 2 തീയതികളിൽ ഇസ ടൗൺ ഇന്ത്യൻ സ്‌കൂളിൽ നടക്കും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സിനിമാതാരം ഉണ്ണി മുകുന്ദൻ, സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ എന്നിവർ മുഖ്യാതിഥികളായി എത്തും. വാദ്യകലാ പ്രകടനത്തിന് മാറ്റുകൂട്ടുവാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.

50 മീറ്റർ നീളവും 10 മീറ്റർ വീതിയുമുളള വേദിയാണ് പരിപാടിക്കായി ഒരുങ്ങുന്നത്. ശശികുമാർ അധ്യക്ഷനായും, ചന്ദ്രശേഖരൻ കൺവീനറായും, ജോഷി ഗുരുവായൂർ, സജിത്ത് കുമാർ, രാജേഷ് മാധവൻ, ദേവദാസ്, ലാജി ഗോപാൽ, മഹേഷ് നാട്ടിക, ബിജു വി.പി, മനു മോഹൻ, ബിനു അനിരുദ്ധൻ, സുശാന്ത്, രാജേഷ് അറുമുഖം, ഷർമ്മിള ബാബു, ദിവ്യ മധു എന്നിവർ ജോയിന്റ് കൺവീനറുമായ 251 അംഗ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. വാദ്യസംഗമത്തോടനുബന്ധിച്ച് പ്രശസ്ത കീബോഡിസ്റ്റ് പ്രകാശ് ഉള്ള്യേരി, ഗായകൻ വിവേകാനന്ദൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവരൊരുക്കുന്ന ഫ്യൂഷൻ സംഗീതപരിപാടിയും വേദിയിൽ അരങ്ങേറും.

എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Next Story