Quantcast

എക്​സ്​പോയിലെ ബഹ്​റൈൻ പവലിയൻ സന്ദർശിച്ചത്​ 1.6 ദശലക്ഷം പേർ

MediaOne Logo

Web Desk

  • Published:

    1 April 2022 1:17 PM GMT

എക്​സ്​പോയിലെ ബഹ്​റൈൻ പവലിയൻ സന്ദർശിച്ചത്​ 1.6 ദശലക്ഷം പേർ
X

ദുബൈ എക്​സ്പോ 2020 ലെ ബഹ്​റൈൻ പവലിയൻ 1.6 ദശലക്ഷം പേർ സന്ദർ​ശിച്ചതായി ബഹ്​റൈൻ പൈതൃക, സാംസ്​കാരിക അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ ആറ്​ മാസം നീണ്ടു നിന്ന എക്​സ്​പോ ഇന്നലെയാണ് സമാപിച്ചത്​. ബഹ്​റൈൻ സംസ്​കാരം ​പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനും വലിയ അവസരമാണ്​ എക്​സ്​പോ നൽകിയത്​. ബഹ്​റൈന്‍റെ തനതായ സംസ്​കാരവും ചരിത്രവും അനാവരണം ചെയ്യുന്നതായിരുന്നു പവലിയൻ.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1.6 ദശലക്ഷം പേരെ സ്വീകരിക്കാൻ കഴിഞ്ഞത്​ വലിയ നേട്ടമാണ്​. എക്​സ്​പോയുമായി സഹകരിച്ച സർക്കാർ അതോറിറ്റികൾക്കും മറ്റ്​ കമ്പനികൾക്കും അവർ നന്ദി രേഖപ്പെടുത്തി.

TAGS :

Next Story