ആശൂറ പരിപാടികൾക്കുള്ള സംവിധാനങ്ങൾ മന്ത്രിസഭ യോഗം വിലയിരുത്തി

ആശൂറ ദിനാചരണത്തോടനുബന്ധിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികൾ വിജയിപ്പിക്കുന്നതിനും സമാധാനപരമായി സംഘടിപ്പിക്കുന്നതിനുമുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി.
വിവിധ മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും ഇത് സംബന്ധിച്ച് നേരത്തെ നിർദേശം നൽകുകയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. പരസ്പര സഹകരണത്തിന്‍റെയും ഒത്തൊരുമയുടെയും സഹിഷ്ണുതയുടെയും അവസരമായി ആശൂറ പരിപാടികൾ മാറുന്നതിനും അത് രാജ്യത്തിന്‍റെ ശക്തിയും സൗന്ദര്യവും വെളിവാക്കുന്നതുമായിരിക്കുമെന്ന പ്രതീക്ഷയും കാബിനറ്റ് പങ്കുവെച്ചു.
വിവിധ മഅ്തം മേധാവികളും ഹുസൈനിയ്യ കമ്മിറ്റികളുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തുകയും ആശൂറ വേളയിൽ ഉത്തരവാദിത്വ പൂർണവും സമാധാനം നിറഞ്ഞതുമായ അന്തരീക്ഷം നിലനിർത്തുന്നതിനും അത് ബഹ്റൈന് നൽകുന്ന കരുത്തും ഒറ്റ സമൂഹമാണെന്ന ബോധവും ശക്തിപ്പെടുത്താൻ കാരണമാകുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
Adjust Story Font
16

