Quantcast

സാമ്പത്തിക ഉത്തേജന പാക്കേജ് തൊഴിൽവിപണിക്ക് കരുത്ത് പകർന്നതായി തൊഴിൽ മന്ത്രി

MediaOne Logo

Web Desk

  • Published:

    9 Dec 2022 10:08 AM GMT

സാമ്പത്തിക ഉത്തേജന പാക്കേജ് തൊഴിൽവിപണിക്ക്   കരുത്ത് പകർന്നതായി തൊഴിൽ മന്ത്രി
X

സാമ്പത്തിക ഉത്തേജന പാക്കേജ് തൊഴിൽ വിപണിക്ക് കരുത്ത് പകർന്നതായി തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി. സിംഗപ്പൂരിൽ നടക്കുന്ന ഏഷ്യ, പസഫിക് രാജ്യങ്ങളിലെ 17ാമത് തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക സുരക്ഷയും തൊഴിൽ ശാക്തീകരണവും സാധ്യമാക്കാൻ ബഹ്‌റൈനിൽ നടപ്പാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജ് വഴി സാധ്യമായിട്ടുണ്ട്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വിവിധ പദ്ധതികളാണ് ബഹ്‌റൈൻ ആസൂത്രണം ചെയ്തത്. സ്വകാര്യ മേഖലയ്ക്കടക്കം സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പാക്കാൻ കഴിഞ്ഞത് വലിയ അളവിൽ തൊഴിൽ സുരക്ഷയ്ക്ക് കാരണമായി.

2006 മുതൽ ബഹ്‌റൈനിൽ നടപ്പാക്കിയ തൊഴിലില്ലായ്മ വേതന സമ്പ്രദായം തൊഴിലന്വേഷകർക്ക് ഏറെ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സുപ്രധാന സമ്മേളനത്തിന് ആതിഥ്യമരുളിയ സിംഗപ്പൂർ ഭരണാധികാരികൾക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

Next Story