Quantcast

ബഹ്റൈൻ രാജാവിനുള്ള വത്തിക്കാൻ പോപ്പിന്‍റെ സ​ന്ദേശം മന്ത്രി ഏറ്റുവാങ്ങി

MediaOne Logo

Web Desk

  • Published:

    28 Jan 2022 3:18 PM GMT

ബഹ്റൈൻ രാജാവിനുള്ള വത്തിക്കാൻ പോപ്പിന്‍റെ സ​ന്ദേശം മന്ത്രി ഏറ്റുവാങ്ങി
X

ബഹ്റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫക്കുള്ള വത്തിക്കാനിലെ പോപ്​ ഫ്രാൻസിസ്​ രണ്ടാമന്‍റെ സന്ദേശം വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനി ഏറ്റുവാങ്ങി.

ബഹ്​റൈനിലെത്തിയ വത്തിക്കാനിലെ ദൂതൻ മെത്രാൻ യൂജിൻ മാർട്ടിനിൽ നിന്നുമാണ്​ മന്ത്രി കത്ത്​ സ്വീകരിച്ചത്​. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യക്​തമാക്കുന്ന സന്ദേശമാണ്​ കത്തിലുള്ളത്​. ബഹ്​റൈനും റോമും തമ്മിൽ പരസ്​പര സഹകരണം ശക്​തിപ്പെടുത്തുന്നതിനും സമാധാന മാർഗത്തിൽ മുന്നോട്ടു പോകുന്നതിനുമുള്ള ആശയങ്ങൾ ഇരുപേരും പങ്കുവെച്ചു.

TAGS :

Next Story