Quantcast

ഹാൻ്ബാഗിൽ മെർക്കുറി കൊണ്ടുവന്ന യാത്രക്കാരൻ ഭീതിപരത്തി

MediaOne Logo

Web Desk

  • Published:

    3 Oct 2022 3:50 PM IST

ഹാൻ്ബാഗിൽ മെർക്കുറി കൊണ്ടുവന്ന യാത്രക്കാരൻ ഭീതിപരത്തി
X

ബഹ്‌റൈനിലേക്ക് വന്ന യാത്രക്കാരന്റെ ഹാന്റ് ബാഗിൽ മെർക്കുറി സൂക്ഷിച്ചത് യാത്രക്കാർക്ക് വിനയായി. എട്ട് കിലോ മെർക്കുറി ഹാന്റ് ബാഗിൽ സൂക്ഷിക്കുകയും അത് വിമാനത്തിന്റെ സീറ്റിന് മുകളിലുള്ള ലഗേജ് സ്‌പേസിൽ വെക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത് പിന്നീട് വിമാത്തിന്റെ തറയിൽ ഒഴുകിപ്പരക്കുകയായിരുന്നു. അപകടകരമായ സാഹചര്യം നാശനഷ്ടമോ പ്രയാസങ്ങളോ ഇല്ലാതെ കൈകാര്യം ചെയ്യുകയും പിന്നീട് എയർപോർട്ടിൽ വെച്ച് ഇയാളെ പിടികൂടുകയും ചെയ്തു.

ഇത്തരം വസ്തുക്കളുമായി യാത്ര ചെയ്യുന്നതിന് വിലക്കുണ്ട്. ആഭരണ നിർമാണത്തിന് ഉപയോഗിക്കുന്നതിനാണ് യാത്രക്കാരൻ ഇത് കൊണ്ടുവന്നിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്നാൽ ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വിമാനത്തിന് തകരാറുണ്ടാക്കുകയും ചെയ്യുന്ന വസ്തുവാണ്. ഏഷ്യൻ വംശജനായ ഇദ്ദേഹത്തിന്റെ കേസ് 18 ആം തീയതി കോടതി പരിഗണിക്കും.

TAGS :

Next Story