Quantcast

ജി.സി.സിയിൽനിന്ന്​ ബ്രിട്ടനിൽ പോകാനാഗ്രഹിക്കുന്നവർക്ക്​ സൗകര്യ​മൊരുക്കും

MediaOne Logo

Web Desk

  • Published:

    9 Jun 2023 10:57 AM GMT

ജി.സി.സിയിൽനിന്ന്​ ബ്രിട്ടനിൽ പോകാനാഗ്രഹിക്കുന്നവർക്ക്​ സൗകര്യ​മൊരുക്കും
X

ഗൾഫ്​ രാഷ്​ട്രങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക്​ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന്​ ബ്രിട്ടീഷ്​ ഗവർമെന്‍റ്​ വൃത്തങ്ങൾ അറിയിച്ചു.

ജി.സി.സി രാഷ്​ട്രങ്ങളിലുള്ളവർ ഇ-വിസക്ക്​ അപേക്ഷ നൽകുകയും 10 സ്​റ്റെർലിങ്​ പൗണ്ട്​ കൂടെ ഫീസായി അടക്കുകയും ചെയ്​താൽ മതി. കുറഞ്ഞ ചിലവിൽ ബ്രിട്ടൻ സന്ദർശിക്കാൻ അവസരമൊരുക്കുയകാണ്​ ഇതുവഴി ലക്ഷ്യമിടുന്നത്​. ജി.സി.സി രാജ്യങ്ങളിലുള്ളവർക്ക്​ കൂടാതെ ജോർഡൻ പൗരന്മാർക്കും ഇതുപയോഗപ്പെടുത്താൻ സാധിക്കും.

ബ്രിട്ടൺ വിനോദ സഞ്ചാര മേഖലയിൽ ജി.സി.സി പൗരന്മാർ വലിയ സംഭാവനയാണ്​ നൽകുന്നതെന്നും അതിനാലാണ്​ പുതിയ ഇ-വിസ സ​മ്പ്രദായം അവർക്കായി കുറഞ്ഞ ചെലവിൽ ഏർപ്പെടുത്തുന്നതെന്നും ബ്രിട്ടൺ പ്രവാസി കാര്യ മന്ത്രി റോബർട്ട്​ ജെനറിക്​ വ്യക്​തമാക്കി.

മൾട്ടിപ്പ്​ൾ എൻ​ട്രിയുള്ള രണ്ട്​ വർഷത്തെ സന്ദർശക വിസയാണ്​ 10 പൗണ്ടിന്​ അനുവദിക്കുന്നത്​. മറ്റ്​ അന്താരാഷ്​ട്ര വിസകളെ അപേക്ഷിച്ച്​ ലളിതമായ നടപടിക്രമവും കുറഞ്ഞ ചെലവുമെന്നതാണ്​ ഇതിന്‍റെ പ്രത്യേകത. അപേക്ഷകർ അവരു​ടെ വ്യക്​തിഗത വിവരങ്ങളും ബയോ മെട്രിക്​ വിവരങ്ങളും ഡിജിറ്റൽ ഫോ​ട്ടോയും നൽകിയാൽ മതിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story