Quantcast

ഗാർഹിക തൊഴിലാളി കടത്ത്; മുഖ്യ പ്രതികൾക്ക് ജീവപര്യന്തം തടവ്

MediaOne Logo
ഗാർഹിക തൊഴിലാളി കടത്ത്; മുഖ്യ പ്രതികൾക്ക് ജീവപര്യന്തം തടവ്
X

ബഹ്‌റൈനിൽ ഗാർഹിക തൊഴിലാളി കടത്തിലെ കേസിൽ മുഖ്യ പ്രതികൾക്ക് ജീവപര്യന്തം തടവിന് വിധിച്ച് റിവിഷൻ കോടതി. നേരത്തെ ഒന്നാം ക്ലാസ് കോടതി 10 വർഷം തടവ് വിധിച്ചിരുന്നു. എന്നാൽ ഇതിനെതിരെ റിട്ട് ഹരജി നൽകിയ പ്രതികൾക്ക് ജീവപര്യന്തം തടവാണ് റിവിഷൻ കോടതി വിധിച്ചത്.

11 ഇരകളാണ് ഇവരുടെ വലയിൽ കുടുങ്ങിയത്. മനുഷ്യക്കടത്തിനായി മുഖ്യപ്രതിയുടെ നേതൃത്വത്തിൽ ഗ്രൂപ്പുണ്ടാക്കുകയും ആവശ്യക്കാർക്ക് മണിക്കൂർ കണക്കാക്കി ചാർജ് വാങ്ങി എത്തിച്ചു നൽകുകയുമായിരുന്നു ചെയ്തിരുന്നത്. ഗാർഹിക തൊഴിലാളികളെ വലിയ വേതനവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ബഹ്‌റൈനിലെത്തിച്ചത്. വീട്ടുജോലിക്കായി എത്തിയ ചില യുവതികളെ അനാശാസ്യ പ്രവർത്തനത്തിനായും സംഘം ഉപയോഗിച്ചിരുന്നു. ഇതിലൂടെയും പ്രതി കൾ വലിയ സമ്പാദ്യമുണ്ടാക്കിയിരുന്നു. ഇതിന് വഴങ്ങാത്തവരെ ദേഹോപദ്രവമേൽപപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഇരകൾ മൊഴി നൽകി.

നേരത്തെ 18 പ്രതികൾക്കാണ് 10 വർഷം തടവ് വിധിച്ചിരുന്നത്? 19ാമത് പ്രതിയെ വെറുതെ വിടാനും വിധിയുണ്ടായിരുന്നു. ഇതിൽ മൂന്നും അഞ്ചും പ്രതികൾക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ബാക്കി പ്രതികൾക്ക് നേരത്തെയുള്ള ശിക്ഷ റിവിഷൻ കോടതി ശരിവെച്ചതോടൊപ്പം 2,000 ദിനാർ വീതം പിഴയടക്കാനും ഉത്തരവിട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം പ്രതികളെ നാടുകടത്താനും വിധിയുണ്ട്.

Next Story