Quantcast

റാസൽഖൈമ- മുസന്തം ബസ് സർവീസ്; ഈമാസം ആറിന് തുടക്കം

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമ ബസ് സ്റ്റേഷനിൽ നിന്ന് മുസന്തത്തേക്ക് ബസ് പുറപ്പെടും

MediaOne Logo

Web Desk

  • Updated:

    2023-10-03 19:10:33.0

Published:

3 Oct 2023 7:08 PM GMT

റാസൽഖൈമ- മുസന്തം ബസ് സർവീസ്; ഈമാസം ആറിന് തുടക്കം
X

യുഎഇയിലെ റാസൽ ഖൈമയിൽ നിന്ന് ഒമാനിലെ വിനോദ സഞ്ചാരകേന്ദ്രമായ മുസന്തത്തേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുക. 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഈമാസം ആറ് മുതൽ സർവീസിന് തുടക്കമാകും.

റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അഥവാ റാക്ടയാണ് ഒമാനിലെ മുസന്തത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും റാസൽഖൈമ ബസ് സ്റ്റേഷനിൽ നിന്ന് മുസന്തത്തേക്ക് ബസ് പുറപ്പെടും.

ഇതേസമയം, ഖസബ് വിലായത്തിൽ നിന്ന് റാസൽഖൈമയിലേക്കും ബസുണ്ടാകും. അമ്പത് ദിർഹം നിരക്കിൽ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുത്ത് യു എ ഇക്കും ഒമാനുമിയിൽ യാത്ര ചെയ്യാം. റാക്ട് വെബ്സൈറ്റ്, റാക് ബസ് മൊബൈൽ ആപ്ലിക്കേഷൻ, റാസൽഖൈമ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ടിക്കറ്റെടുക്കാൻ സൗകര്യമുണ്ടാകും. റാസൽഖൈമ മെയിൻ ബസ് സ്റ്റേഷന് പുറമെ, അൽറംസ്, ശാം എന്നിവിടങ്ങളിൽ ബസിന് സ്റ്റോപ്പുണ്ടാകുമെന്നും റാക്ട അറിയിച്ചു.


Next Story