കോവിഡ് പ്രോട്ടോകോൾ ലംഘനം: രണ്ട് സ്ഥാപനങ്ങൾ അടച്ചു

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചിടാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവിട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫുഡ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഒരു റെസ്റ്റോറന്റും കോഫിഷോപ്പും നിയമം ലംഘിച്ചതായി കണ്ടെത്തിയത്.
ആകെ 210 റെസ്റ്റോറന്റുകളിലും കോഫിഷോപ്പുകളിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
Next Story
Adjust Story Font
16

