Quantcast

കൊവാക്‌സിന് ഖത്തർ നിബന്ധനകളോടെ അംഗീകാരം നൽകി

യാത്ര ചെയ്യണമെങ്കിൽ ആന്റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് ഇതിനുള്ള നിബന്ധന.

MediaOne Logo

Web Desk

  • Published:

    2 Dec 2021 5:28 PM GMT

കൊവാക്‌സിന് ഖത്തർ നിബന്ധനകളോടെ അംഗീകാരം നൽകി
X

ഇന്ത്യയിലെ കൊവാക്‌സിൻ കോവിഡ് വാക്‌സിന് ഖത്തർ നിബന്ധനകളോടെ അംഗീകാരം നൽകി. ആന്റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് യാത്രക്കുള്ള നിബന്ധന

ഖത്തർ ആരോഗ്യമന്ത്രാലയമാണ് കൊവാക്‌സിൻ കോവിഡ് വാക്‌സിന് നിബന്ധനകളോടെ അംഗീകാരം നൽകിയതായി അറിയിച്ചത്. യാത്ര ചെയ്യണമെങ്കിൽ ആന്റിബോഡി ടെസ്റ്റ് നടത്തി പോസിറ്റീവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് ഇതിനുള്ള നിബന്ധന.

കൊവാക്‌സിന്റെ രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച്ച പിന്നിട്ടിരിക്കണം. ഖത്തറിലെത്തിയാൽ മറ്റുള്ളവർക്ക് പോലെ രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറൻറൈൻ തന്നെയാണ് കൊവാക്‌സിൻ എടുത്തവർക്കും വേണ്ടത്. സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നീ വാക്‌സിനുകളാണ് കൊവാക്‌സിൻ കൂടാതെ നിബന്ധനകളോടെ ഖത്തർ അംഗീകാരം നൽകിയ മറ്റു വാക്‌സിനുകൾ. ഇത്തരം വാക്‌സിനുകൾ രണ്ട് ഡോസുമെടുത്തവർ ഖത്തറിലെത്തിക്കഴിഞ്ഞതിന് ശേഷം ഫൈസർ അല്ലെങ്കിൽ മൊഡേണ എന്നിവയിൽ ഏതെങ്കിലുമൊരു കമ്പനിയുടെ ഒരു ഡോസ് കൂടി എടുത്താൽ വാക്‌സിനേഷൻ പൂർത്തിയായതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. ഇന്ത്യയിലെ കൊവിഷീൽഡിന് നിബന്ധനകളില്ലാതെ തന്നെ ഖത്തർ നേരത്തെ അംഗീകാരം നൽകിയിട്ടുണ്ട്.

TAGS :

Next Story