Quantcast

കോവിഡ് പ്രതിസന്ധി ഒഴിയുന്നു:ഗൾഫ്​ രാജ്യങ്ങളിൽ ഉണർവിന്​ സാധ്യത

സൗദി അറേബ്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളുടെയും സമ്പദ്ഘടന മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ

MediaOne Logo

Web Desk

  • Published:

    17 Sep 2021 5:51 PM GMT

കോവിഡ് പ്രതിസന്ധി ഒഴിയുന്നു:ഗൾഫ്​ രാജ്യങ്ങളിൽ ഉണർവിന്​ സാധ്യത
X

കോവിഡ്​ പ്രതിസന്ധികാലം പിന്നിടുമ്പോൾ എണ്ണയിതര മേഖലയിൽ ഗൾഫ്​ രാജ്യങ്ങൾ നേട്ടം കൊയ്യുമെന്ന്​ സാമ്പത്തിക വിദഗ്ധർ. സൗദി അറേബ്യ ഉൾപ്പെടെ മിക്ക രാജ്യങ്ങളുടെയും സമ്പദ്ഘടന മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.. പ്രവാസികൾ ഉൾപ്പെടെ ആയിരങ്ങൾക്ക്​ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ഇതുവഴി ലഭിക്കുമെന്നാണ്​ വിലയിരുത്തൽ. ​

കോവിഡ്​ പ്രതിസന്​ധി ഗൾഫ്​ രാജ്യങ്ങൾ അതിവേഗം മറികടക്കുന്നതായും അധികം വൈകാതെ ജി.സി.സി രാജ്യങ്ങൾപൂർവസ്​ഥിതികൈവരിക്കുമെന്നുമാണ്​ വിവിധ സാമ്പത്തിക ഏജൻസികളുടെ പ്രതീക്ഷ. ഐ.എം.എഫ്​ അവലോകന റിപ്പോർട്ടും ഇതു ശരിവെക്കുന്നു. എണ്ണവില വർധനക്കൊപ്പം എണ്ണയിതര മേഖലയു​െ വളർച്ചയും ഗൾഫ്​ സമ്പദ ഘടനയെ ശക്​തമായ തിരിച്ചുവരവിന്​ പ്രാപ്​തമാക്കുമെന്നാണ്​ ഐ.എം.എഫ്​ വിലയിരുത്തൽ. എം.യു.ജി.എഫ്​ നടത്തിയ ഏറ്റവും പുതിയ സർവേയും ​ ഇക്കാര്യം തന്നെയാണ് സൂചിപ്പിക്കുന്നത്​. സാമ്പത്തിക രംഗത്തെ വൈവിധ്യവത്​കരണം ഗൾഫ്​ രാജ്യങ്ങൾക്ക്​ കൂടുതൽ തുണയായെന്നാണ്​ സർവേ റിപ്പോർട്ട്​.

യു.എ.ഇയും സൗദി അറേബ്യയുമായിരിക്കുംജി.സി.സിയിൽ കുതിപ്പ്​ നടത്തുക. കൂടുതൽ ​േപർക്ക്​ വാക്​സിൻ നൽകി കോവിഡ്​ പ്രതിരോധത്തിൽ ഏറെ മുന്നോട്ടു പോകാൻ ഗൾഫ്​ രാജ്യങ്ങൾക്കായി. . ആഭ്യന്തര വളർച്ചയും വിവിധ മേഖലകളിലെ നിക്ഷേപവും വളർച്ചക്ക്​​ തുണയാകും. എന്നാൽ ചില ഗൾഫ്​ രാജ്യങ്ങൾ പൊടുന്നനെ പൂർവ സ്​ഥിതിയിലേക്ക്​ തിരിച്ചു വരാൻ സാധ്യത കുറവാണെന്നുംഎം.യു.ജി.എഫ്​സർവേ വ്യക്​തമാക്കുന്നു.

TAGS :

Next Story