Quantcast

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് നിര്യാതനായി

MediaOne Logo

Web Desk

  • Updated:

    2025-04-25 19:34:53.0

Published:

26 April 2025 12:56 AM IST

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ  ബഹ്റൈനിൽ മലയാളി യുവാവ് നിര്യാതനായി
X

വിവാഹത്തിനായി നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെ തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്റൈനിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഒരാഴ്ച സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബഹ്റൈനിൽ സെയിൽസ് മാനായി ജോലിചെയ്യുകയായിരുന്നു.

വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതുമായാണ് വിവരം. പിതാവ്: മുഹമ്മദ്, മാതാവ്: നദീറ, സഹോദരൻ: മുഹമ്മദ് നിഷാദ്.

Next Story