Quantcast

കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതയായി

MediaOne Logo

Web Desk

  • Updated:

    2021-07-07 11:55:26.0

Published:

7 July 2021 11:29 AM GMT

കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതയായി
X

വൃക്കരോഗത്തെത്തുടർന്ന്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതയായി.പുതുപ്പാടി അടിവാരം പൊട്ടിക്കയ്യിൽ പരേതനായ കുഴിയഞ്ചേരി അഹമ്മദ്​ കുട്ടിയുടെ മകൾ ഷഹനറ (44) ആണ്​ മരിച്ചത്​.

ഹൗസ്​മെയ്​ഡ്​ ആയി ജോലി ചെയ്യുകയായിരുന്നു.കോവിഡ്​ ബാധിച്ചതിനെത്തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

തുടർന്ന്​ വൃക്ക രോഗത്തിന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സ തുടരുകയായിരുന്നു. ബുധനാഴ്​ച പുലർച്ചെയായിരുന്നു മരണം. ഭർത്താവ്​: റഫീഖ്​ കുറ്റ്യാടി. മാതാവ്​: സുബൈദ. സഹോദരങ്ങൾ: പരേതനായ ഷാജഹാൻ, ഹുമയൂൺ, ഫൈസൽ, പരേതനായ ജമീസ്​, ജാസർ, ജൗഹർ

Next Story