Quantcast

ദുബൈയെ പൂരപ്പറമ്പാക്കി 'മ്മടെ തൃശൂർ പൂരം'

മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പ്രവാസ ലോകത്ത് ഇതാദ്യമായൊരുക്കിയ മട്ടന്നൂര് സ്പെഷ്യൽ ഇരുകോല് പഞ്ചാരിമേളം കാണികൾക്ക്​ ആവേശമായി

MediaOne Logo

Web Desk

  • Updated:

    2022-12-06 20:08:11.0

Published:

6 Dec 2022 8:07 PM GMT

ദുബൈയെ പൂരപ്പറമ്പാക്കി മ്മടെ തൃശൂർ പൂരം
X

ദുബൈ: നഗരത്തെ ആഘോഷങ്ങളുടെ പൂരപ്പറമ്പാക്കി 'മ്മടെ തൃശ്ശൂർ പൂരം' അരങ്ങേറി. ആയിരങ്ങളാണ്​ ദുബൈ ഇത്തിസലാത്ത് അക്കാദമിയിലെ പൂരപ്പറമ്പിൽ ഒത്തുചേർന്നത്​. തൃശൂർ പൂരക്കാഴ്ചകൾ അതേപടി പകർത്തിക്കൊണ്ടായിരുന്നു ചടങ്ങുകൾ. കൊടിയേറ്റം, ഇരുകോൽ പഞ്ചാരി മേളം, മഠത്തിൽ വരവ്​, പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ലൈവ് ബാൻഡ്, കൊടിയിറക്കം എന്നിവയിലൂടെ തൃശൂർ പൂരം പുനരാവിഷ്​കരിക്കപ്പെടുകയായിരുന്നു പ്രവാസലോകത്ത്​.

നൂറിലേറെ വാദ്യകലാകാരന്മാർ അണിനിരന്നു. മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പ്രവാസ ലോകത്ത് ഇതാദ്യമായൊരുക്കിയ മട്ടന്നൂര് സ്പെഷ്യൽ ഇരുകോല് പഞ്ചാരിമേളം കാണികൾക്ക്​ ആവേശമായി. പറക്കാട്തങ്കപ്പന്മാരാരുടെ മേജർ സെറ്റ് പഞ്ചവാദ്യവും ദുബൈ പൂരത്തിന്‍റെ പ്രധാന ആകർഷണമായി. 100ലധികം കലാകാരന്മാരെ അണിനിരത്തി പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ പാണ്ടി മേളവും അരങ്ങേറി.

സൂരജ് സന്തോഷ്​, നിത്യാ മാമൻ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. കേളി, കാളകളി , ഘോഷയാത്ര, റോബോട്ടിക്ക് ആനകള്‍, തൃശ്ശൂർ കോട്ടപ്പുറം ദേശം പുലിക്കളി, നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും പൂരനഗരിക്ക്​ പൊലിമ പകർന്നു. ഇക്വിറ്റിപ്ലസ് അഡ്വടൈസിങ്ങും, മ്മടെ തൃശൂർ കൂട്ടായ്​മയുമാണ്​ പൂരം സംഘടിപ്പിച്ചത്.

TAGS :

Next Story