Quantcast

ദുബൈ സഫാരി പാർക്ക് നാളെ തുറക്കും; ഇക്കുറി പുതിയ കാഴ്ചകൾ

മുതിർന്നവർക്ക് 50 ദിർഹം മുതലും കുട്ടികൾക്ക് 20 ദിർഹം മുതലുമാണ് പ്രവേശന നിരക്ക്.

MediaOne Logo

Web Desk

  • Published:

    27 Sept 2022 12:08 AM IST

ദുബൈ സഫാരി പാർക്ക് നാളെ തുറക്കും; ഇക്കുറി പുതിയ കാഴ്ചകൾ
X

വേനൽകാലത്ത് അടച്ചിട്ട ദുബൈ സഫാരി പാർക്ക് നാളെ തുറക്കും. പുതിയ കാഴ്ചകളുമാണ് ദുബൈ സഫാരി തുറക്കുന്നത്. ദുബൈ നഗരത്തിന് നടുവിൽ വന്യ മൃഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ സങ്കേത കേന്ദ്രമാണ് സഫാരി പാർക്ക്.

മൃഗങ്ങളെ കൂടുതൽ അടുത്തറിയാനും അവയെ താലോലിക്കാനുമുള്ള അവസരം ഇക്കുറിയുമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. ദുബൈ സഫാരിയുടെ വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

മുതിർന്നവർക്ക് 50 ദിർഹം മുതലും കുട്ടികൾക്ക് 20 ദിർഹം മുതലുമാണ് പ്രവേശന നിരക്ക്.

TAGS :

Next Story