Quantcast

ഗ്രാമീണ ടൂറിസം വികസന പദ്ധതിയുമായി ദുബൈ

100 കിലോമീറ്റർ നീളത്തിൽ പ്രകൃതി രമണീയമായ പാതകൾ, ഹെലി​കോപ്​ടർ റൈഡ്​, പ്രകൃതിദത്ത അരുവികള്‍ ,ഡസർട്ട്സ് സ്പോർട്സ് മേഖലകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും

MediaOne Logo

Web Desk

  • Updated:

    2022-11-28 19:29:21.0

Published:

28 Nov 2022 5:43 PM GMT

ഗ്രാമീണ ടൂറിസം വികസന പദ്ധതിയുമായി ദുബൈ
X

ദുബൈ: ഗ്രാമീണ മേഖലയിലെ ടൂറിസ വികസനം ലക്ഷ്യമിട്ട്​ ദുബൈയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാകുന്നു.​ 100 കിലോമീറ്റർ നീളത്തിൽ പ്രകൃതി രമണീയമായ പാതകൾ, ഹെലി​കോപ്​ടർ റൈഡ്​, പ്രകൃതിദത്ത അരുവികള്‍ ,ഡസർട്ട്സ് സ്പോർട്സ് മേഖലകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.

യു.എ.ഇ വൈസ്​പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​മുഹമ്മദ്​ബിൻ റാശിദ്​ആൽ മക്​തൂംആണ്​ ഗ്രാമീണ ടൂറിസം വികസന പദ്ധതികൾ പ്രഖ്യാപിച്ചത്​. പദ്ധതിയുടെ ചിത്രങ്ങളും ശൈഖ്​മുഹമ്മദ്​ പുറത്തുവിട്ടു. പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനവും നടത്തി.

ആദ്യഘട്ടത്തിൽ ലെഹ്​ബാബ്​, അവീർ, ഫഖാ തുടങ്ങിയ മേഖലകളിലാണ് ​പദ്ധതി നടപ്പാക്കുക​. 2216 ചതു​രശ്ര കിലോമീറ്ററിലായിരിക്കും പദ്ധതി. അടുത്ത ലക്ഷ്യം ഗ്രാമങ്ങളുടെ മനോഹാരിത ഉറപ്പാക്കുകയാണെന്ന്​ ശൈഖ്​മുഹമ്മദ്​ ട്വീറ്റ്​ചെയ്തു. ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങളിൽ ഹെലികോപ്​ടറും പച്ചപ്പും മരുഭൂമിയും ഒട്ടകവും ബസുകളുമെല്ലാം കാണാം. കഴിഞ്ഞ മെയ്യിലാണ് ​ഗ്രാമങ്ങളിലെ ടൂറിസം വികസന പദ്ധതി പ്രഖ്യാപിച്ചത്​. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ദുബൈ അർബൻ മാസ്റ്റർ പ്ലാൻ-2040ലും ഗ്രാമീണ വികസനമുണ്ട്​. ദുബൈയുടെ 60 ശതമാനവും പച്ചപുതപ്പിക്കാനാണ് ​ഈ പദ്ധതി.

ദുബൈകിരീടാവകാശിയും എക്​സിക്യൂട്ടീവ്​കൗൺസിൽ ചെയർമാനുമായ ശൈഖ്​ഹംദാൻ ബിൻ മുഹമ്മദ്​ബിൻ റാശിദ്​ ആൽ മക്​തൂം ,യു.എ.ഇ ധനകാര്യമന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ്​മക്​തൂം ബിൻ മുഹമ്മദ്​ബിൻ റാശിദ്​ആൽ മക്​തൂം എന്നിവർക്കൊപ്പം പദ്ധതി പ്രദേശം സന്ദർശിക്കുന്ന ചിത്രങ്ങളും ശൈഖ്​മുഹമ്മദ്​ ട്വീറ്റ്​ചെയ്തു.

യു.എ.ഇയിലെ വിനോദസഞ്ചാരികളുടെ എണ്ണം അടുത്ത 10 വർഷത്തിനുള്ളിൽ 40 ദശലക്ഷമായി ഉയർത്തുമെന്ന്​കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതുവഴി 450 ശതകോടി ദിർഹമിന്‍റെ ജി.ഡി.പി വർധനവാണ്​ ലക്ഷ്യമിടുന്നത്​. ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ഇതിന് ​മുതൽകൂട്ടാവും.

TAGS :

Next Story