Quantcast

ദുബൈയിൽ ഇ-ഹെയ്​ൽ ടാക്സികൾ വർധിപ്പിക്കും; വർധന 80 ശതമാനം വരെ

ഹല ഇ-ഹെയ്​ൽ ടാക്സികൾക്ക് സ്വീകാര്യത വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി

MediaOne Logo

Web Desk

  • Updated:

    2023-03-19 19:36:34.0

Published:

20 March 2023 1:02 AM IST

E-hail taxis,Dubai, taxi trip,
X

യു.എ.ഇ: ദുബൈയിൽ ഓൺലൈൻ വഴി ബുക്ക്​ ചെയ്യാവുന്ന ഇ-ഹെയ്​ൽടാക്സികളുടെ എണ്ണം വർധിപ്പിക്കും. വരും വർഷങ്ങളിൽ 80 ശതമാനമായരിക്കും വർധന. ഹല ഇ-ഹെയ്​ൽ ടാക്സികൾക്ക് സ്വീകാര്യത വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. കഴിഞ്ഞവർഷം ദുബൈയിലെ ടാക്സി ട്രിപ്പുകളുടെ 30 ശതമാനവും ഹല ഇ-ഹെയ്​ൽ ടാക്സികൾ മുഖേനയായിരുന്നു.

ദുബൈയിയെ സ്മാർട്ട്​നഗരമാക്കി മാറ്റുക, കാർബൺ ബഹിർഗമനം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്​ നീക്കം. സിംഗപ്പൂർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇ-ഹെയ്​ൽ ടാക്സികൾക്ക് വലിയ പ്രോത്സാഹനം നൽകി വരുന്നുണ്ട്​. യാത്രക്കാർക്ക്​ ഏറെ സൗകര്യപ്രദമാണ് ​ഇ-ഹെയ്​ൽ സേവനമെന്ന്​ ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. 2019ലാണ് ​ഇ-ഹെയ്​ൽസേവനം തുടങ്ങിയത്​. 2020ൽ 11 ശതമാനവും 2021ൽ 18 ശതമാനവും കഴിഞ്ഞ വർഷം 30 ശതമാനവുമായി ആവശ്യക്കാരുടെ എണ്ണം വർധിച്ചു.

ഇ-ഹെയ്​ൽ സേവനം മാത്രം ലഭ്യമാകുന്ന സോണുകൾ നിശ്​ചയിക്കും. സാധാരണ ടാക്സികൾക്കും ഇ-ഹെയ്​ൽ വാഹനങ്ങൾക്കും പ്രത്യേക പാർക്കിങ്​ പ്രദേശങ്ങളും കണ്ടെത്തും. കൂടുതൽ ആവശ്യക്കാരുള്ള പ്രദേശങ്ങളിൽ കൂടുതൽ പാർക്കിങ് ​ഏരിയ ലഭ്യമാക്കും. ആർ.ടി.എ, ഹല സ്മാർട്ട്​ആപ്പുകളിലൂടെ ഈ പാർക്കിങ്​ ഏരിയകൾ തിരിച്ചറിയാം. പത്ത്​ സെക്കൻഡിനുള്ളിൽ ബുക്കിങ്​, തൊട്ടടുത്ത ടാക്​സികളുടെ ലഭ്യത, യാത്രകൾ ട്രാക്ക്​ചെയ്യൽ തുടങ്ങിയ സേവനങ്ങളും ഇ-ഹെയ്​ൽ സർവീസ്​ മുഖേന ലഭിക്കും.

TAGS :

Next Story