ഒമാനിൽ ഫുട്ബോള്‍ ഫാന്‍സ് ഫെസ്റ്റിവല്‍ നഗരി ഒരുങ്ങി
ലോകകപ്പ് ആവേശം ഒട്ടും ചോരാതെ ആരാധകരിലേക്ക് എത്തിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഒമാനിൽ ഒരുക്കിയത്.

ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആരാധകരെ വരവേൽക്കാൻ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ ഫുട്ബോള്‍ ഫാന്‍സ് ഫെസ്റ്റിവല്‍ നഗരി ഒരുങ്ങി. മേളയുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.
ലോകകപ്പ് ആവേശം ഒട്ടും ചോരാതെ ആരാധകരിലേക്ക് എത്തിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഒമാനിൽ ഒരുക്കിയത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയായിരിക്കും പരിപാടികൾ. വിവിധ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ഒ.സി.ഇ.സിയുടെ ഗാൾഡനിൽ നടക്കുന്ന ഫെസ്റ്റിവലിൽ എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്റർ ഗാർഡനിലെ 9000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വരുന്ന സ്ഥലമാണ് ഫുട്‌ബോൾ ഫാൻസ് ഫെസ്റ്റിവലിനായി നീക്കിവച്ചിട്ടുള്ളത്.
സന്ദർശകർക്ക് വൈവിധ്യമാർന്ന ഇന്ററാക്ടീവ് ഗെയിമുകൾ, നൂതന സാങ്കേതികവിദ്യകൾ, ഫുട്ബോൾ മത്സരങ്ങൾ, തത്സമയ പ്രകടനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ ഭക്ഷണ പാനീയ ഔട്ട്‌ലെറ്റുകൾ എന്നിവയും ഫെസ്റ്റിവലിന്‍റെ ഭാഗമായുണ്ടാകും.
Adjust Story Font
16

