മയക്കുമരുന്ന് വിപണനം: ബഹ്റൈനിൽ നാല് പേർ പിടിയിൽ

ബഹ്റൈനിൽ മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് നാലു പേർ പൊലീസ് പിടിയിലായതായി മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് അറിയിച്ചു. 23 നും 33 നും ഇടയിൽ പ്രായമുള്ള ഏഷ്യൻ വംശജരായ പ്രതികളാണ് പിടികൂടപ്പെട്ടിട്ടുള്ളതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് അറിയിച്ചു.
മയക്ക് മരുന്ന് വിപണന ശ്രമം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും 1,85,000 ദിനാർ വില വരുന്ന മയക്കുമരുന്നും വിൽപന നടത്തിയ സംഖ്യയും കണ്ടെടുത്തു.
പിടികൂടപ്പെട്ട വസ്തുക്കൾ കണ്ടുകെട്ടുകയും പ്രതികളെ നിയമ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തതായി അധിക്യതർ അറിയിച്ചു
Next Story
Adjust Story Font
16

