Quantcast

പലിശനിരക്ക് വീണ്ടും ഉയർത്താൻ ഗൾഫ് ബാങ്കുകൾ; 0.75% ഉയർത്തിയേക്കും

നീക്കം ആഗോള സാമ്പത്തിക സാഹചര്യം മുൻനിർത്തി

MediaOne Logo

Web Desk

  • Published:

    18 Sep 2022 6:51 PM GMT

പലിശനിരക്ക് വീണ്ടും ഉയർത്താൻ ഗൾഫ് ബാങ്കുകൾ; 0.75% ഉയർത്തിയേക്കും
X

ഗൾഫ്​ ബാങ്കുകൾ വീണ്ടും പലിശനിരക്ക്​ ഉയർത്തിയേക്കും. ആഗോള സാമ്പത്തിക മാന്ദ്യം ശക്​തിപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. അടുത്ത ആഴ്​ചകളിൽ തന്നെ യു.എൻ സെൻട്രൽ ബാങ്കിനൊപ്പം ഗൾഫ്​ ബാങ്കുകളും പരിശനിരക്ക്​ ഉയർത്തുമെന്ന്​ സാമ്പത്തിക കേന്ദ്രങ്ങൾ വ്യക്​തമാക്കി

യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ ഗൾഫിലെ ബാങ്കുകളും ജൂലൈ അവസാന വാരം പരിശനിരക്ക് ഉയർത്തിയിരുന്നു.യു എ ഇ ഉൾപ്പെടെ ഗൾഫ്​ സെൻട്രൽ ബാങ്കുകളും പലിശ നിരക്ക് 0.75 ശതമാനം ആണ്​ ഉയർത്തിയത്. എന്നാൽ സാമ്പത്തിക സമ്മർദം തുടരുന്ന സാഹചര്യത്തിൽ 0.75 ശതമാനം പലിശനിരക്കു വർധനക്കാണ്​ ഗൾഫ്​ ബാങ്കുകൾ വീണ്ടും തയാറെടുക്കുന്നതൈന്നാണ്​ റിപ്പോർട്ട്​.

നിരക്ക് 75 ബേസിക് പോയന്റ് ഉയർത്തിയതോടെ ജൂലൈയിൽ പലിശനിരക്ക് 2.4 ശതമാനത്തിലെത്തി. ഉയരുന്ന പലിശനിരക്ക് ഗൾഫ്​എണ്ണയേതര വിപണിയെ ബാധിച്ചേക്കും. എന്നാൽ, ക്രൂഡ് ഓയിൽ വില വല്ലാതെ ഇടിയാത്ത സാഹചര്യത്തിൽ ഗൾഫ്​ സാമ്പത്ത്ഘടനക്ക് വലിയ ഉലച്ചിലുണ്ടാകാൻ ഇടയില്ലെന്നാണ്​ വിലയിരുത്തൽ. അതേ സമയം പലിശനിരക്കു വർധന ക്രെഡിറ്റ് കാർഡ് തിരിച്ചടവ് ബാക്കിയുള്ളവർ, ഭവനവായ്പ, പേഴ്സണൽ ലോൺ തിരിച്ചടവുകൾ എന്നിവയുള്ളവരെ പ്രതികൂലമായി ബാധിക്കും. നിലവിലേതിനാക്കാൾ ഉയർന്ന ഇ എം ഐ അടക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

TAGS :

Next Story