Quantcast

ഇന്ധനവില: യുഎഇയിൽ കൂടി; ഖത്തറിൽ നേരിയ ആശ്വാസം

യുഎഇയിൽ ആറ്​ മാസത്തിനിടെ 60 ശതമാനത്തോളം വില വർധിച്ചതായി കണക്കുകൾ

MediaOne Logo

Gulf Desk

  • Published:

    1 Oct 2026 4:43 PM IST

ഇന്ധനവില: യുഎഇയിൽ കൂടി; ഖത്തറിൽ നേരിയ ആശ്വാസം
X

ദുബൈ/ദോഹ: പ്രതിമാസ ഇന്ധന വില പ്രഖ്യാപിച്ച​പ്പോൾ യുഎഇയിൽ ​വില കൂടിയപ്പോൾ ഖത്തറിൽ നേരിയ ആശ്വാസം. ഒക്​ടോബർ മാസത്തെ വില പ്രഖ്യാപിച്ചപ്പോഴാണ്​ യുഎഇയിൽ പെട്രോളിനും ഡീസലിനും വില വർധിച്ചപ്പോൾ ഖത്തറിൽ പ്രീമിയം പെ​ട്രോൾ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്​.

യുഎഇയിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.40 ദിർഹം ആണ് പുതിയ വില. സെപ്റ്റംബറിൽ ഇത് 3.80 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോളിന് 4.28 ദിർഹവും ഇ-പ്ലസ് 91ന് 4.21 ദിർഹവും ആണ് പുതിയ നിരക്ക്. സെപ്റ്റംബറിൽ യഥാക്രമം 3.69, 3.61 ദിർഹമായിരുന്നു വില. ഡീസൽ വില 4.30ൽ നിന്ന് 4.80 ദിർഹമായി ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ യുഎഇയിലെ റീട്ടെയിൽ ഇന്ധനവിലയിൽ 20 ശതമാനത്തിലേറെ വർധനയുണ്ടായിരുന്നു. ജൂലൈയിൽ വില കുറഞ്ഞെങ്കിലും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വീണ്ടും ഉയർന്നു.ആറ്​ മാസത്തിനിടെ 60 ശതമാനത്തോളം വില വർധിച്ചിട്ടുണ്ട്​. ഇറാൻ യുദ്ധം അടക്കമുള്ള സാഹചര്യങ്ങളാണ്​ വില വർധനക്ക്​ കാരണം. ഇന്ധനവില ഉയർന്നതോടെ കുടുംബങ്ങളുടെ മാസച്ചെലവിനെയും കാര്യമായി ബാധിക്കുന്നുണ്ട്.

ഖത്തറിൽ ഒക്ടോബർ മാസത്തേക്കുള്ള ഇന്ധനവിലയിൽ നേരിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പ്രീമിയം പെട്രോളിന്‍റെ വില ലിറ്ററിന് 2 റിയാലിൽ നിന്ന് 1.95 റിയാലായി കുറഞ്ഞു. സൂപ്പർ പെട്രോളിന്‍റെ വില 2.10 റിയാലിലും ഡീസൽ വില 2.05 റിയാലിലും മാറ്റമില്ലാതെ തുടരും. ഖത്തർ എനർജിയാണ് പ്രതിമാസ ഇന്ധനവില പ്രഖ്യാപിക്കുന്നത്.

Next Story