Quantcast

നീറ്റ്​ പരീക്ഷക്കൊരുങ്ങി ഗൾഫ്​; എന്തൊക്കെ ശ്രദ്ധിക്കണം?

പരീക്ഷ നടക്കുക കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

MediaOne Logo

Web Desk

  • Published:

    10 Sep 2021 5:24 PM GMT

നീറ്റ്​ പരീക്ഷക്കൊരുങ്ങി ഗൾഫ്​; എന്തൊക്കെ ശ്രദ്ധിക്കണം?
X

നീറ്റ്​ പരീക്ഷക്ക്​ ഗൾഫിലും ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ചയാണ്​ നീറ്റ്​ പരീക്ഷ നടക്കുക. ദുബൈയിലെ ഊദ്​ മേത്ത ഇന്ത്യൻ ഹൈസ്കൂളായിരിക്കും യു.എ.ഇയിലെ നീറ്റ്​ പരീക്ഷ കേന്ദ്രം. കനത്ത കോവിഡ്​ മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ടാവും വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക്​ പ്രവേശിപ്പിക്കുക.

ഞായാഴ്​ച ​ ഉച്ചക്ക്​ 12.30 മുതൽ 3.30 വരെയാണ്​ ​പരീക്ഷ നടക്കുക. കുവൈത്തിലും യു.എ.ഇയിലുമാണ്​ ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങൾ. ഊദ്​ മേത്ത സെന്റ് മേരീസ്​ പള്ളിയുടെ എതിർവശത്തുള്ള ഗേറ്റ്​ നമ്പർ 4,5,6 എന്നിവ മുഖേന വേണം വിദ്യാർഥികൾ​ സ്​കൂളിലേക്ക്​ പ്രവേശിക്കാൻ. രാവിലെ 9.30 മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പ്രവേശന സമയം.

പ്രദേശത്ത്​ പാർക്കിങ്​ സൗകര്യം കുറവാണെന്നതിനാൽ കുട്ടികളെ ഇറക്കാനും കയറ്റാനും മാത്രമെ രക്ഷിതാക്കൾക്ക്​ അനുമതിയുണ്ടാകൂ. കോവിഡ്​ പ്രതിസന്ധി കാലത്ത്​ ഗൾഫിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചത്​ നൂറുകണക്കിന്​ കുട്ടികൾക്ക്​ ഗുണകരമായി.

TAGS :

Next Story