Quantcast

പേരാമ്പ്ര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

MediaOne Logo

Web Desk

  • Published:

    15 Jun 2021 4:13 PM IST

പേരാമ്പ്ര സ്വദേശി ബഹ്റൈനിൽ നിര്യാതനായി
X

ബഹ്​റൈനിൽ കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ നിര്യാതനായി. സീഫിൽ ലൂമേജ്​ സ്യൂട്ട്​സ്​ ആൻറ്​ സ്​പായിൽ മെയിൻറനൻസ്​ ജീവനക്കാരനായ പേരാ​മ്പ്ര പാറക്കൽ ശ്രീധരൻ (49) ആണ്​ മരിച്ചത്​.

മനാമയിലെ സ്വകാര്യ മെഡിക്കൽ സെൻററിൽ വെച്ചായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബി.കെ.എസ്​.എഫ്​ ഹെൽപ്​ലൈനിനിൻ്റെയും സ്ഥാപനത്തിൻ്റെയും നേതൃത്വത്തിൽ സീകരിച്ചുവരുന്നു. ഭാര്യ: പ്രവിത. രണ്ട്​ മക്കളുണ്ട്​


Next Story