Quantcast

സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

മക്കയിലെ സ്കൂളുകൾക്കും, ജുമൂം, ബഹറ, അൽ കാമിൽ എന്നീ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഫ് ലൈൻ ക്സാസുകൾ ഉണ്ടായിരിക്കില്ലെന്ന് മക്ക വിദ്യാഭ്യാസ വിഭാഗം അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-11 20:22:03.0

Published:

11 Dec 2022 6:30 PM GMT

സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
X

സൗദി: ഞായാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇടത്തരമോ, ശക്തമോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക പ്രവിശ്യയിൽ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, അൽ ജുമും, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത്, കുൻഫുദ, അർദിയാത്ത്, അദം മീസാൻ എന്നീ പ്രദേശങ്ങളിലാണ് മഴക്ക് സാധ്യതയുളളത്.

തിങ്കളാഴ്ച മുതൽ വടക്കൻ മദീന പ്രവിശ്യയിലെ അൽ-മഹ്ദ് , വാദി ഫറഹ്, ഹനാകിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് മിതമായ തോതിൽ മഴ വ്യാപിക്കാനിടയുണ്ട്. കൂടാതെ വടക്കൻ അതിർത്തിയിലെ റഫ്ഹ, ഹായിൽ മേഖലയിലെ ഹായിൽ, ബഖ, ഗസാല, ഷനാൻ എന്നീ പ്രദേശങ്ങളിലും മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ് മേഖലയിൽ മജ്മഅ, സുൽഫി,അൽ ഗാത്, ശഖ്റ, റമ, എന്നിവിടങ്ങളിലും അസീറിലെ അൽ നമസ്, ബൽഖർൻ, മജാരിദ, മഹായിൽ, ബാരിഖ്, തനുമ, ബാറക് എന്നിവിടങ്ങളിലും ജസാൻ മേഖലയിലെ ഫൈഫ, ഖൗബ, അർദ, ഹറൂബ്, ഹാരിത്, ദാഇർ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നുണ്ട്. അൽ ബഹ മേഖലയിൽ അൽ ബഹ, ബൽജുറഷി, അൽ-ഖുറ, ഖിൽവ, മഖ്‌വ എന്നിവിടങ്ങളിലും ഇടത്തരം മുതൽ കനത്ത മഴ പെയ്യാനിടയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നുണ്ട്.

മക്കയിലെ സ്കൂളുകൾക്കും, ജുമൂം, ബഹറ, അൽ കാമിൽ എന്നീ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഫ് ലൈൻ ക്സാസുകൾ ഉണ്ടായിരിക്കില്ലെന്ന് മക്ക വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് എല്ലാവരും ജാഗ്രതപാലിക്കണമെന്നും, താഴ്വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും മാറി നിൽക്കണമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story