Quantcast

ഗസ്സയിലെ ഒഴിപ്പിക്കല്‍ അംഗീകരിക്കാനാകില്ലെന്ന് സൗദി; യുഎസ് സ്റ്റേറ്റ് സെക്രട്ടറി റിയാദിലെത്തി

ഉപരോധം അവസാനിപ്പിച്ച് ഗസ്സയിലേക്ക് അവശ്യവസ്തുക്കളും മരുന്നും എത്തിക്കാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ വേണം

MediaOne Logo

Web Desk

  • Updated:

    2023-10-14 02:22:00.0

Published:

14 Oct 2023 1:00 AM GMT

Antony Blinken
X

ആന്‍റണി ബ്ലിങ്കന്‍

റിയാദ്: ഗസ്സയിലെ ജനങ്ങളെ ഇസ്രയേൽ സൈന്യം നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സൗദി അറേബ്യയും മുസ്‍ലിം വേൾഡ് ലീഗും മുന്നറിയിപ്പ് നൽകി. ഉപരോധം അവസാനിപ്പിച്ച് ഗസ്സയിലേക്ക് അവശ്യവസ്തുക്കളും മരുന്നും എത്തിക്കാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ വേണം.സാധാരണക്കാരുടെ കൂട്ടക്കൊല ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ചർച്ചക്കായി റിയാദിലെത്തിയിട്ടുണ്ട്.

ജനങ്ങളെ ഒഴിപ്പിച്ച് ഈജിപ്ത് അതിർത്തിയിലേക്ക് എത്തിക്കാനാണ് ഇസ്രയേൽ ശ്രമം. ഇവരെ പിന്നീട് അതിർത്തി രാജ്യങ്ങളിലേക്ക് കടത്തിവിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഗസ്സയിലുള്ളവർക്ക് സ്വന്തം മണ്ണിലേക്ക് മടങ്ങാനാകില്ല. മുന്നറിയിപ്പ് സമ്മർദ്ദത്തിൽ യാത്ര ചെയ്തവർക്ക് നേരെ ബോബ് വർഷിച്ച് നിരവധി പേരെ കൊന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗസ്സയിലെ ജനങ്ങളെ നിർബന്ധിപ്പിച്ച് ഒഴിപ്പിക്കുന്നതിനെതിരെ സൗദിയുടെ മുന്നറിയിപ്പ്. ഗസ്സയിലെ ഉപരോധം പിൻവലിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് സിവിലിയന്മാർക്ക് സുരക്ഷിത പാതയും വേണം. മരുന്നും അവശ്യവസ്തുക്കളും എത്തിക്കാൻ ഇസ്രയേലിനു മേൽ സമ്മർദ്ദം ചെലുത്തണമെന്നും ലോക രാജ്യങ്ങളോടും യു.എൻ സുരക്ഷാ കൗൺസിലിനോടും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഇന്ത്യയുൾപ്പെടെ വിവിധ വിദേശകാര്യ മന്ത്രാലയങ്ങളുമായി വിഷയത്തിൽ സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തിയിട്ടുണ്ട്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ചർച്ചക്കായി റിയാദിലെത്തിയിട്ടുണ്ട്. ഖത്തർ, ജോർദാൻ, ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള ചർച്ചക്ക് ശേഷമാണ് ബ്ലിങ്കൻ സൗദിയിലെത്തിയത്. പ്രശ്നപരിഹാരത്തിന് സൗദിയുടെ നിലപാട് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ സൗദി അറിയിക്കും. ഇസ്രയേലുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള ഏകവഴി 1967ലെ അതിർത്തികളോടെ, കിഴക്കൻ ജറുസലേം ആസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കലാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

TAGS :

Next Story