Quantcast

കുവൈത്തിലെ സ്‌കൂളുകളിൽ ഫാസ്റ്റ് ഫുഡിന് നിരോധനം

ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-03-08 19:29:29.0

Published:

8 March 2023 6:07 PM GMT

കുവൈത്തിലെ സ്‌കൂളുകളിൽ ഫാസ്റ്റ് ഫുഡിന് നിരോധനം
X

കുവൈത്ത്: സ്‌കൂളുകളിൽ ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങൾക്ക് നിരോധനം. ഫാസ്റ്റ് ഫുഡ് ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. വിദ്യാഭ്യാസമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.ഗാനേം അൽ സുലൈമാനി ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.

വിദ്യാർത്ഥികളുടെ ഉത്തമ താൽപര്യം കണക്കിലെടുത്തും, ജനറൽ ഫുഡ് അതോറിറ്റി നിശ്ചയിച്ച ആരോഗ്യകരമായ ഭക്ഷണ നിലവാര നിയന്ത്രണം നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം. ഫാസ്റ്റ് ഫുഡ് ഉൽപന്നങ്ങളിൽ വലിയ അളവിൽ കൊഴുപ്പും, ഉയർന്ന കലോറിയും അടങ്ങിയിട്ടുണ്ട്, ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതായും ഉത്തരവിൽ പറയുന്നു.

സ്‌കൂൾ പ്രിൻസിപ്പൽമാർക്കും കിന്റർഗാർട്ടനുകൾക്കും ഉത്തരവ് അയച്ചിട്ടുണ്ട്. നിയമങ്ങൾ പാലിക്കാനും ഡെലിവറി കമ്പനികൾ സ്‌കൂളുകൾക്കുള്ളിൽ പ്രവേശിക്കുന്നത് വിലക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അനാരോഗ്യകരമായ ഭക്ഷണം നൽകുന്നത് ഒഴിവാക്കണമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


TAGS :

Next Story