കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതി
പ്രതിദിനം 3 മണിക്കൂറാണ് പരമാവധി തൊഴില്‍ സമയം അനുവദിക്കുക

കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതി നല്‍കി അധികൃതര്‍. പ്രതിദിനം 3 മണിക്കൂറാണ് വിദ്യാർഥികള്‍ക്ക് പരമാവധി തൊഴില്‍ സമയം അനുവദിക്കുക. പരിശീലന സമയം തൊഴില്‍ സമയമായി കണക്കാക്കി വേതനം നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.
തുടക്കത്തില്‍ ശാസ്ത്ര വകുപ്പുകളിലും ലബോറട്ടറികളിലും ലൈബ്രറികളിലും അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകളിലുമാണ് ജോലികള്‍ നല്‍കുക. ഇതോടെ പ്രതിമാസം 100 കുവൈത്ത് ദിനാർ വരെ വിദ്യാര്‍ഥികള്‍ക്ക് സമ്പാദിക്കുവാന്‍ കഴിയും. മുഴുവന്‍ സമയവും പഠിക്കുന്ന വിദ്യാർഥികള്‍ക്ക് മാത്രമേ പുതിയ നയം ബാധകമാവുകയെന്നാണ് സൂചനകള്‍.
Next Story
Adjust Story Font
16

