Quantcast

കുവൈത്തിൽ നിന്നും 11,000 റസിഡൻസി നിയമലംഘകരെ നാടുകടത്തി

താമസ നിയമം ലംഘിച്ചു കഴിയുന്ന പ്രവാസികളെ പിടികൂടുന്നതിനുള്ള സുരക്ഷാ കാമ്പയിനുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-04-29 18:51:30.0

Published:

29 April 2023 11:03 PM IST

Kuwait International Airport, State of Kuwait
X

Representative image

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും 11,000 റസിഡൻസി നിയമലംഘകരെ നാടുകടത്തി. താമസ നിയമം ലംഘിച്ചു കഴിയുന്ന പ്രവാസികളെ പിടികൂടുന്നതിനുള്ള സുരക്ഷാ കാമ്പയിനുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസരേഖയില്ലാത്ത പ്രവാസികളെ പിടികൂടുവാന്‍ പരിശോധന കര്‍ശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ നാല് മാസങ്ങള്‍ക്കിടയില്‍ അനധികൃത താമസത്തിന് പിടിയിലായ 11,000 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിയമ ലംഘകരായ താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍, ഇഖാമ കാലാവധി കഴിഞ്ഞ നിയമ ലംഘകരില്‍ ഭൂരിപക്ഷവും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നു ള്ളവരാണ്. പരിശോധന കാമ്പയിനുകള്‍ തുടരുമ്പോഴും രാജ്യത്തെ താമസ ലംഘകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്വദേശി വീടുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഖാദിം വിസക്കാരാണ് നിയമം ലംഘിച്ചവരില്‍ കൂടുതല്‍. രാജ്യത്തെ ജന സംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിനും തൊഴിൽ വിപണി ശുദ്ധീകരിക്കുന്നതിന്റെയും ഭാഗമായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജസ് അറിയിച്ചു.

TAGS :

Next Story