Quantcast

കുവൈത്തില്‍നിന്ന് ഈ വര്‍ഷം നാടുകടത്തിയത് 12,500 വിദേശികളെ

MediaOne Logo

Web Desk

  • Published:

    14 Jun 2022 1:02 PM GMT

കുവൈത്തില്‍നിന്ന് ഈ വര്‍ഷം   നാടുകടത്തിയത് 12,500 വിദേശികളെ
X

കുവൈത്തില്‍ ഈ വര്‍ഷം ഇതുവരെ 12,500 വിദേശികളെ നാടുകടത്തിയതായി കണക്കുകള്‍. നാടുകടത്തല്‍ കേന്ദ്രത്തിലും പോലീസ് ലോക്കപ്പുകളിലും ആളുകള്‍ നിറയുന്നത് അധികൃതര്‍ക്ക് തലവേദനയാകുന്നുണ്ട്.

കഴിഞ്ഞ ആഴ്ച മുതല്‍ രാജ്യവ്യാപകമായി ആരംഭിച്ച സുരക്ഷാ കാമ്പയിനാണ് ഇപ്പോള്‍ സെല്ലുകള്‍ നിറയുന്നതിന് കാരണമായിരിക്കുന്നത്. പ്രതിദിനം 200 പേര്‍ എന്നതോതിലാണ് നാടുകത്തുന്നതെങ്കിലും ഓരോ ദിവസവും 400 ഓളം പേര്‍ പുതുതായി ജയിലുകളിലേക്കെത്തുന്ന സാഹചര്യമാണുള്ളത്. നിലവില്‍ 950 പുരുഷന്മാരും 550 സ്ത്രീകളുമാണ് ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ ഉള്ളത്. പോലീസ് ലോകകപ്പുകളില്‍ കഴിയുന്നവര്‍ക്ക് പുറമെയാണിത്.

അനധികൃത താമസക്കാരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞതായാണ് താമസകാര്യ വകുപ്പിന്റെ കണക്കുകള്‍. ഇതേതുടര്‍ന്നാണ് ആഭ്യന്തരമന്ത്രി ശൈഖ് അഹമ്മദ് അല്‍ നവാഫിന്റെ നിര്‍ദേശപ്രകാരം നിയമലംഘകരെ പിടികൂടുന്നതിനായി പോലീസ് സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചത്. രാജ്യവ്യാപകമായി നടന്ന നടത്തിയ റെയ്ഡുകളില്‍ താമസരേഖകള്‍ ഇല്ലാത്തവരെയും നിരവധി കുറ്റവാളികളെയും പിടികൂടിയിരുന്നു. ഇവരെയെല്ലാം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡീപ്പോര്‍ട്ടേഷനിലേക്കാണ് റഫര്‍ ചെയ്തിട്ടുള്ളത്.

TAGS :

Next Story