Quantcast

കുവൈത്തില്‍ 35 കല്യാണമണ്ഡപങ്ങൾ അടച്ചുപൂട്ടി

MediaOne Logo

Web Desk

  • Published:

    16 Jun 2023 7:52 AM IST

Wedding halls in Kuwait
X

അറ്റകുറ്റപ്പണികളുടേയും സേവന കരാറുകളുടേയും അഭാവത്തെ തുടര്‍ന്ന് കുവൈത്തില്‍ 35 കല്യാണമണ്ഡപങ്ങൾ അടച്ചുപൂട്ടി. സാമൂഹികകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മണ്ഡപങ്ങളാണ് അടച്ചുപൂട്ടിയതെന്ന് പ്രാദേശിക മാധ്യമമായ അൽ-ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ചിലവ് ചുരുക്കലിന്‍റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളുടെ ബജറ്റ് 20 ശതമാനം വെട്ടി കുറച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹാളുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ടെണ്ടറുകൾ റദ്ദാക്കിയിരുന്നു.

അതിനിടെ ഹാളുകളുടെ നടത്തിപ്പ് സഹകരണ സംഘങ്ങൾക്ക് കൈമാറുവാനുള്ള നീക്കവും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

TAGS :

Next Story