Quantcast

അപാർട്ട്‌മെന്റുകൾക്ക് മുന്നിൽ വസ്തുക്കൾ സ്ഥാപിച്ചാൽ 500 ദിനാർ പിഴ!; വാർത്ത നിഷേധിച്ച് കുവൈത്ത് മുനിസിപാലിറ്റി

MediaOne Logo

Web Desk

  • Published:

    10 July 2024 8:36 PM IST

അപാർട്ട്‌മെന്റുകൾക്ക് മുന്നിൽ വസ്തുക്കൾ സ്ഥാപിച്ചാൽ 500 ദിനാർ പിഴ!; വാർത്ത നിഷേധിച്ച് കുവൈത്ത് മുനിസിപാലിറ്റി
X

കുവൈത്ത് സിറ്റി : അപ്പാർട്ടുമെന്റുകൾക്ക് മുന്നിലോ കെട്ടിടത്തിന്റെ ഗോവണിയിലോ എന്തെങ്കിലും വസ്തുക്കൾ സൂക്ഷിക്കുന്നത് നിരോധിച്ച അറിയിപ്പ് വാസ്തവ വിരുദ്ധമെന്ന് കുവൈത്ത് മുനിസിപാലിറ്റി. ഷൂ റാക്കുകൾ, ചെറിയ അലമാറകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ മുതലായ വസ്തുക്കൾ സൂക്ഷിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയായിരുന്നു അറിയിപ്പ്. ഇത്തരത്തിൽ വസ്തുക്കൾ സൂക്ഷിച്ചാൽ കെട്ടിട ഉടമയിൽ 500 ദിനാർ പിഴ ചുമത്തുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരമൊരു മുന്നറിയിപ്പ് നൽകിയെന്ന കാര്യം മുനിസിപാലിറ്റി നിഷേധിച്ചു.


TAGS :

Next Story